Advertisement

ഐഎന്‍എല്ലില്‍ അനുരഞ്ജനം അടഞ്ഞ അധ്യായം; ദേശീയ നേതൃത്വം പറയുന്നതാണ് പ്രധാനമെന്ന് അഹമ്മദ് ദേവര്‍ കോവില്‍

March 12, 2022
Google News 1 minute Read
live

വഹാബ് വിഭാഗവുമായുള്ള അനുരജ്ഞനം അടഞ്ഞ അധ്യായമാണെന്ന് മന്ത്രി അഹമ്മദ് ദേവര്‍ കോവില്‍. കോഴിക്കോട് ചേര്‍ന്ന കാസിം ഇരിക്കൂര്‍ വിഭാഗം നേതൃ യോഗത്തിന് ശേഷം വാര്‍ത്താ സമ്മേളനത്തില്‍ കടുപ്പിച്ച നിലപാട് പ്രഖ്യാപിക്കുകയായിരുന്നു മന്ത്രി. ഇനി ഒരു അനുരഞ്ജനവും ഇല്ല. അവര്‍ പാര്‍ട്ടിക്ക് പുറത്താണ്’. മന്ത്രി നിലപാട് വ്യക്തമാക്കി.

എല്‍ഡിഎഫില്‍ പറയാനുള്ളത് അവിടെ പറയും. പാര്‍ട്ടി ദേശീയ നേതൃത്വം പറയുന്നതാണ് നമുക്ക് പ്രധാനം എന്നും മന്ത്രി ദേവര്‍ കോവില്‍ പറഞ്ഞു. 15നു ചേരുന്ന ഇടതു മുന്നണി യോഗത്തില്‍ ക്ഷണം കിട്ടിയോ എന്ന ചോദ്യത്തിന് അതു പിന്നീട് പറയാം എന്നാണ് മന്ത്രി മറുപടി പറഞ്ഞത്.

കാസിം ഇരിക്കൂറും വാര്‍ത്താ സമ്മേളനത്തില്‍ പങ്കെടുത്തു. ‘അഖിലേന്ത്യാ നേതൃത്വം പറയുന്നതാണ് നടപ്പാക്കുക. മാപ്പ് പറഞ്ഞാല്‍ തിരിച്ചെടുക്കും. ഈ മാസം 31ന് ഐഎന്‍എല്‍ പുതിയ സംസ്ഥാന കമ്മിറ്റി നിലവില്‍ വരുമെന്ന് കാസിം ഇരിക്കൂര്‍ വിഭാഗം പ്രതികരിച്ചു. ഐഎഎന്‍എല്ലിന്റെ പേരും കൊടിയും വഹാബ് പക്ഷം ദുരുപയോഗം ചെയ്താല്‍ നടപടിയെടുക്കും.

Read Also : സമവായ നീക്കങ്ങള്‍ക്കിടയില്‍ ഐഎന്‍എല്ലില്‍ വീണ്ടും ഭിന്നത

അതേസമയം സമവായത്തിനുള്ള സാധ്യതകളെ അട്ടിമറിച്ചത് മറുവിഭാഗമാണെന്ന് ഐഎന്‍എല്‍ നേതാവ് എ പി അബ്ദുള്‍ വഹാബ് പ്രതികരിച്ചു. ഭിന്നിച്ച് നില്‍ക്കരുതെന്നാണ് എല്‍എഡിഎഫ് നേതൃത്വം നിര്‍ദേശിച്ചത്. തങ്ങളെ പുറത്താക്കിയ അഹമ്മദ് ദേവര്‍കോവില്‍ മുന്നണിയോട് മാപ്പ് പറയണം. അഹമ്മദ് ദേവര്‍കോവില്‍ വിഭാഗീയ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുകയാണെന്നും അദ്ദേഹം പറഞ്ഞു.

Story Highlights: inl, ahmmed devarkovil

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here