Advertisement

ആളുമാറി തട്ടിക്കൊണ്ടുപോയി; കോതമംഗലത്ത് 16കാരന് ക്രൂരമര്‍ദനം

March 13, 2022
Google News 1 minute Read
16-year-old brutally beaten in Kothamangalam

കോതമംഗലത്ത് പ്ലസ് വണ്‍ വിദ്യാര്‍ത്ഥിക്ക് ക്രൂരമര്‍ദനം. വിദ്യാര്‍ത്ഥിയെ ആളുമാറി തട്ടിക്കൊണ്ടുപോയ ശേഷം മര്‍ദിക്കുകയായിരുന്നു. റോഡിലൂടെ നടന്നുപോയ യുവതിയെ ശല്യം ചെയ്‌തെന്ന് ആരോപിച്ചാണ് വിദ്യാര്‍ത്ഥിയെ മര്‍ദനത്തിനിരയാക്കിയത്.

മര്‍ദന ശേഷം വിദ്യാര്‍ത്ഥിയെ യുവതിയുടെ വീട്ടലെത്തിച്ചപ്പോഴാണ് ആളുമാറിയെന്ന വിവരം വ്യക്തമായത്. സംഭവത്തില്‍ നാല് പേര്‍ക്കെതിരെ പൊലീസ് കേസെടുത്തു. വിദ്യാര്‍ത്ഥിയെ കോതമംഗലത്തെ ആശുപത്രിയില്‍ ചികിത്സയ്ക്കായി പ്രവേശിപ്പിച്ചിരിക്കുകയാണ്.

കഴിഞ്ഞ ചൊവ്വാഴ്ചയാണ് കോതംംഗലം മടിയൂര്‍ സ്വദേശിയായ 16കാരന് മര്‍ദനമേല്‍ക്കുന്നത്. കുട്ടിയുടെ വീട്ടിലെത്തിയാണ് നാലംഗ സംഘം തട്ടിക്കൊണ്ടുപോയതും മര്‍ദിച്ചതും. വിദ്യാര്‍ത്ഥിയുടെ അമ്മ സംഭവസ്ഥലത്തുണ്ടായിരുന്നെങ്കിലും ഇവരെ അസഭ്യം പറഞ്ഞെന്നും ആക്രമിക്കാന്‍ ശ്രമിച്ചെന്നും വിദ്യാര്‍ത്ഥി നല്‍കിയ പരാതിയില്‍ പറയുന്നു. പല്ലാരിമംഗലം സ്വദേശികളായ റഫീഖ്,റൗഫ്, മുജീബ്, മുഹമ്മദ് എന്നിവര്‍ക്കെതിരെയാണ് പരാതി. പ്രതികള്‍ക്കെതിരെ അന്വേഷണം ശക്തമാക്കിയതായി പൊലീസ് പറഞ്ഞു.

Story Highlights: 16-year-old brutally beaten in Kothamangalam

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here