പത്മ പുരസ്കാരങ്ങൾ ഇന്ന് വിതരണം ചെയ്യും

പത്മ പുരസ്കാരങ്ങൾ ഇന്ന് വിതരണം ചെയ്തു തുടങ്ങും. രണ്ട് ഘട്ടങ്ങളിലായി ആണ് ഈ വർഷം പത്മ പുരസ്കാരങ്ങൾ വിതരണം ചെയ്യുക എന്ന് രാഷ്ട്രപതിഭവൻ അറിയിച്ചു. 128 പേരെയാണ് ഈ വർഷം രാജ്യം പത്മ പുരസ്കാരങ്ങൾ നൽകി ആദരിക്കുന്നത്.(padma awards 2022)
കേരളത്തിൽനിന്ന് ഈ വർഷം നാല് പേരാണ് പത്മപുരസ്കാരങ്ങൾ സ്വീകരിക്കുക . മലയാളികളായ കെ പി റാബിയ, ശോശാമ്മ ഐപ്പ്, ശങ്കരനാരായണ മേനോൻ, പി നാരായണക്കുറുപ്പ് എന്നിവർ പത്മശ്രീ പുരസ്കാരം സ്വീകരിക്കും. വീരമൃത്യു വരിച്ച സംയുക്തസേനാ മേധാവി ബിപിൻ റാവത്തിന് രാജ്യം നൽകുന്ന പത്മവിഭൂഷൻ കുടുംബം ഇന്ന് ഏറ്റുവാങ്ങും . ഈ മാസം 28നാണ് അടുത്തഘട്ടത്തിൽ പുരസ്കാരങ്ങൾ വിതരണം ചെയ്യുക.
Read Also : സ്വർണ വിലയിൽ വൻ വർധന
ജമ്മു കശ്മീർ മുൻ മുഖ്യമന്ത്രിയും മുതിർന്ന കോൺഗ്രസ് നേതാവുമായ ഗുലാം നബി ആസാദിനും മുതിർന്ന സിപിഐഎം നേതാവ് ബുദ്ധദേബ് ഭട്ടാചാര്യയും അടക്കം 17 പേർക്ക് പത്മഭൂഷൺ പുരസ്കാരങ്ങളുണ്ട്. പത്മശ്രീ ലഭിച്ചവരുടേതടക്കം 128 പുരസ്കാര ജേതാക്കളുടെ പേരുകളാണ് കേന്ദ്രസർക്കാർ പ്രസിദ്ധീകരിച്ചത്. നജ്മ അക്തർ, സോനു നിഗം എന്നിവർക്കും പത്മശ്രീ ലഭിച്ചിട്ടുണ്ട്.
Story Highlights: padma awards2022
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here