Advertisement

ഇന്നത്തെ പ്രധാനവാർത്തകൾ (22-03-2022)

March 22, 2022
4 minutes Read
വാർത്തകൾ നോട്ടിഫിക്കേഷൻ ആയി ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

ഇന്ന് എകെജി ദിനം; മരിക്കാത്ത വിപ്ലവസൂര്യൻ ഓർമയായിട്ട് 45 വർഷം

പാവങ്ങളുടെ പടത്തലവൻ എകെജി എന്ന എകെ ഗോപാലൻ ഓർമയായിട്ട് ഇന്ന് 45 വർഷം തികയുന്നു. എന്നും സാധാരണകർക്കൊപ്പം നിന്ന നേതാവാണ് എകെജി. കർഷക സമരങ്ങളിൽ അദ്ദേഹം തൻ്റെ ശക്തമായ സാന്നിധ്യം ഉറപ്പു വരുത്തിയിരുന്നു. ജീവിച്ചിരിക്കെത്തന്നെ ഇതിഹാസനേതാവായി മാറിയ ദേശീയ ജനനായകനാണ് എകെജി.

‘കെ റെയിലിന്റെ കുറ്റി പറിക്കുന്ന കോൺഗ്രസിന്റെ കുറ്റി ഉടൻ ജനങ്ങൾ പിഴുതെറിയും’ : എം.എം മണി

കെ റെയിലിന്റെ കുറ്റി പറിക്കുന്ന കോൺഗ്രസിന്റെ കുറ്റി ഉടൻ തന്നെ ജനങ്ങൾ പിഴുതെറിയുമെന്ന് എം.എം മണി. 2025ലും കാളവണ്ടി യുഗത്തിൽ ജീവിക്കണമെന്നാണ് കോൺഗ്രസ് പറയുന്നത്. ഉമ്മൻചാണ്ടി സർക്കാർ തയാറാക്കിയ അതിവേഗ റെയിൽ പദ്ധതി നടപ്പാക്കാനാണ് എൽഡിഎഫ് സർക്കാർ തീരുമാനിച്ചത്. അത് നടപ്പാക്കുക തന്നെ ചെയ്യുമെന്നും എം.എം മണി പറഞ്ഞു. ( mm mani against congress silverline survey stone )

ഇമ്രാൻ ഖാൻ ‘ക്ലീൻ ബൗൾഡ്’ ആകുമോ? സൈന്യവും കൈവിട്ടു

പാകിസ്താനിൽ രാഷ്ട്രീയ പ്രതിസന്ധി അതിരൂക്ഷം. പ്രധാനമന്ത്രി ഇമ്രാൻ ഖാനെതിരായ അവിശ്വാസ പ്രമേയം വെള്ളിയാഴ്ച പാർലമെന്റ് പരിഗണിക്കും. പ്രമേയത്തിൽ പരാജയപ്പെടുമെന്ന് ഉറപ്പായ ഖാൻ വിമതരെ അയോഗ്യരാക്കണമെന്ന് ആവശ്യപ്പെട്ട് സുപ്രീം കോടതിയെ സമീപിച്ചിരിക്കുകയാണ്. അറ്റോർണി ജനറൽ ഖാലിദ് ജാവേദ് ഖാൻ ആണ് ഹർജി നൽകിയത്. വെള്ളിയാഴ്ച വിശാല ബെഞ്ച് ഇക്കാര്യം പരിഗണിക്കും.

കോൺഗ്രസ് ഒറ്റക്കെട്ട്, കെ-റെയിൽ പ്രക്ഷോഭം നേതൃത്വത്തെ ധരിപ്പിച്ചു; കൊടിക്കുന്നിൽ സുരേഷ്

സിൽവർലൈൻ വിഷയത്തിൽ യുഡിഎഫിന് ഏക അഭിപ്രായമാണെന്ന് കെപിസിസി വർക്കിംഗ് പ്രസിഡന്റ് കൊടിക്കുന്നിൽ സുരേഷ് എംപി. കെപിസിസി നിലപാട് തന്നെയാണ് ദേശീയ നേതൃത്വത്തിനും ഉള്ളത്. കേരളത്തിലെ കെ-റെയിൽ വിരുദ്ധ പ്രക്ഷോഭം ദേശീയ നേതൃത്വത്തോട് വിശദീകരിച്ചിട്ടുണ്ട്. പദ്ധതിയുടെ പ്രത്യാഘാതങ്ങൾ നേതൃത്വവുമയി വീണ്ടും ചർച്ച ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു.

ശബരിമലയിലെ അനുഭവം സര്‍ക്കാര്‍ കെ റെയിലിലും നേരിടേണ്ടി വരും: കെ സുരേന്ദ്രന്‍

വിവിധയിടങ്ങളില്‍ സില്‍വര്‍ലൈന്‍ വിരുദ്ധ പ്രക്ഷോഭങ്ങള്‍ കടുക്കുന്ന പശ്ചാത്തലത്തില്‍ സര്‍ക്കാരിന് മുന്നറിയിപ്പുമായി ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍. പ്രക്ഷോഭങ്ങളെ സര്‍ക്കാര്‍ വിലക്കെടുക്കാതിരുന്നാല്‍ ശബരിമലയിലെ അനുഭവം നേരിടേണ്ടി വരുമെന്നാണ് മുന്നറിയിപ്പ്. കെ റെയിലിന് ഉടന്‍ കേന്ദ്ര അനുമതി ലഭക്കുമെന്ന തരത്തില്‍ സര്‍ക്കാര്‍ നടത്തുന്ന പ്രചരണം വാസ്തവവിരുദ്ധമാണെന്നും സുരേന്ദ്രന്‍ പറഞ്ഞു. മുഖ്യമന്ത്രി ഇന്നലെ സംസാരിച്ചത് ഭീഷണിയുടെ ഭാഷയിലാണ്. ഒരു മുഖ്യമന്ത്രി കാര്യങ്ങള്‍ നേടാന്‍ ഭീഷണിയുടെ രീതി സ്വീകരിക്കുന്നത് ശരിയല്ലെന്നും സുരേന്ദ്രന്‍ കൂട്ടിച്ചേര്‍ത്തു. ( k surendran against government)

കെഎസ്ആര്‍ടിസിയുടെ ഹര്‍ജി തള്ളി കോടതി; വില വര്‍ധന സ്റ്റേ ചെയ്യണമെന്ന ആവശ്യം നിരസിച്ചു

ഇന്ധനവില വര്‍ധനയില്‍ കെഎസ്ആര്‍ടിസിയുടെ ഹര്‍ജിയില്‍ ഇടക്കാല ഉത്തരവില്ല. ഡീസല്‍ വില വര്‍ധനവിനെതിരെ കെഎസ്ആര്‍ടിസി നല്‍കിയ ഹര്‍ജി ഹൈക്കോടതി തള്ളി. എണ്ണകമ്പനികളുടെ വില വര്‍ധന നടപടി സ്‌റ്റേ ചെയ്യണമെന്ന ആവശ്യം കോടതി നിരസിക്കുകയായിരുന്നു. ഹര്‍ജി പരിശോധിച്ച ശേഷം വിലനിര്‍ണയം സംബന്ധിച്ച് രേഖാമൂലം മറുപടി വ്യക്തമാക്കാന്‍ എണ്ണക്കമ്പനികള്‍ക്ക് കോടതി നിര്‍ദേശം നല്‍കി. ഹൈക്കോടതിയുടെ സിംഗിള്‍ ബെഞ്ചിന്റേതാണ് നിര്‍ദേശം.

ബിഎസ്-6 വാഹനങ്ങളുടെ രജിസ്‌ട്രേഷന് അനുമതി

ബിഎസ്-6 വാഹനങ്ങളുടെ രജിസ്‌ട്രേഷന് സുപ്രിംകോടതി അനുമതി. പൊതുഗതാഗതത്തിനും അടിയന്തരാവശ്യങ്ങൾക്കുമായി ബിഎസ് -6 വാഹനങ്ങൾ രജിസ്റ്റർ ചെയ്യുന്നതിനാണ് അനുമതി. ( sc allows BS VI vehicle registration )

ബംഗാളില്‍ രാഷ്ട്രീയ സംഘര്‍ഷം: അക്രമികള്‍ 12 വീടുകള്‍ കത്തിച്ചു; 10 മരണം

തൃണമൂല്‍ കോണ്‍ഗ്രസ് നേതാവിന്റെ കൊലപാതകത്തിന് പിന്നാലെ ബംഗാളില്‍ രാഷ്ട്രീയ സംഘര്‍ഷം പുകയുന്നു. ഒരു കൂട്ടം അക്രമികള്‍ വീടുകള്‍ക്ക് തീവെച്ചതിനെത്തുടര്‍ന്ന് പത്ത് പേര്‍ കൊല്ലപ്പെട്ടു. ഒരു വീട്ടില്‍ നിന്നും ഏഴ് മൃതദേഹങ്ങള്‍ കത്തിക്കരിഞ്ഞ നിലയില്‍ ഫയര്‍ഫോഴ്‌സ് കണ്ടെത്തി. അക്രമത്തിന് പിന്നില്‍ തൃണമൂല്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകരാണെന്നാണ് നാട്ടുകാരുടെ ആരോപണം. ആക്രമണത്തില്‍ 12 വീടുകളാണ് പൂര്‍ണമായും കത്തി നശിച്ചത്. (political violence in west bengal)

മുല്ലപ്പെരിയാർ അണക്കെട്ടിന്റെ സുരക്ഷാ പരിശോധന രാജ്യാന്തര വിദഗ്ധരുടെ നേതൃത്വത്തിൽ നടത്തണം; കേരളത്തിന്റെ സത്യവാങ്മൂലം

മുല്ലപ്പെരിയാർ അണക്കെട്ടിന്റെ സുരക്ഷ പരിശോധന രാജ്യാന്തര വിദഗ്ധരുടെ നേതൃത്വത്തിൽ നടത്തണമെന്ന് കേരളം സുപ്രീംകോടതിയിൽ. സംസ്ഥാന സർക്കാർ സത്യവാങ്മൂലം സമർപ്പിച്ചു. സുരക്ഷ പരിശോധന സമയബന്ധിതമായി പൂർത്തിയാക്കാൻ നിർദേശം നൽകണമെന്നും കേരളം ആവശ്യപ്പെട്ടു. ( mullaperiyar sc kerala affidavit )

സെയ്ഷല്‍സില്‍ തടവിലായ 56 മല്‍സ്യത്തൊഴിലാളികൾ മോചിതരായി

സമുദ്രാതിർത്തി ലംഘിച്ച് മീൻ പിടിച്ചതിന് സെയ്ഷല്‍സില്‍ നാവികസേന തടവിലാക്കിയ 61 ഇന്ത്യന്‍ മല്‍സ്യത്തൊഴിലാളികളില്‍ 56 പേര്‍ മോചിതരായി. ഇവരെ ഇന്ന് സെയ്ഷല്‍സ് സുപ്രീംകോടിതിയില്‍ ഹാജരാക്കി. ബോട്ടുകളിലെ ക്യാപ്റ്റന്‍മാരായ അഞ്ച് തമിഴ്നാട്ടുകാരെ കോടതി 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു.

Story Highlights: Todays Headlines

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement