ബാങ്ക് നിക്ഷേപത്തിന്റെ കാലം കഴിഞ്ഞു; കൂടുതൽ പലിശ നൽകുന്ന നിക്ഷേപങ്ങൾ അറിയാം

പലതരം നിക്ഷേപങ്ങളെ കുറിച്ച് നാം കേട്ടിട്ടുണ്ട്… സ്‌റ്റോക്ക് മാർക്കറ്റ് മുതൽ പിപിഎഫ് വരെ. എന്നാൽ പണം കൊണ്ടുള്ള കളിയായതിനാൽ പലർക്കും ബാങ്കിനെ തന്നെയാണ് വിശ്വാസം. സ്റ്റോക്ക് മാർക്കറ്റ് പോലുള്ള സാധ്യതകളെ കുറിച്ച് ചിന്തിക്കാറ് പോലും ഇല്ല മിക്കവരും. എന്നാൽ സ്‌റ്റോക്ക് മാർക്കറ്റിന്റെ അത്ര റിസ്‌ക് ഇല്ലാത്തതും, ബാങ്ക് നിക്ഷേപത്തിന്റേതിന് സമാനമായി സുരക്ഷിതത്വം ഉറപ്പ് നൽകുന്നതും, പക്ഷേ പലിശ നിരക്ക് കൂടുതലുമുള്ള നിരവധി നിക്ഷേപ പദ്ധതികളുണ്ട്. ( high interest rate investment schemes )
ബാങ്ക് നിക്ഷേപങ്ങളുടെ പലിശ നിരക്ക് ഇന്ന് കുറവാണ്. ഒരു കാലത്ത് ആളുകൾ ഏറെ ആശ്രയിച്ചിരുന്ന ഫിക്‌സഡ് ഡെപ്പോസിറ്റിനും റിക്കറിംഗ് ഡെപ്പോസിറ്റിനും ഇന്ന് 6 % മാത്രമേ പലിശ നിരക്കുള്ളു. എന്നാൽ മ്യൂച്വൽ ഫണ്ട്‌സ് പോലുള്ള അധികം ‘കൈ പൊള്ളാത്ത’ നിക്ഷേപങ്ങൾക്കാകട്ടെ പ്രതിവർഷം 27% മുതൽ 42% വരെ പലിശ ലഭിക്കുന്നു.
അധികം റിസ്‌കില്ലാത്ത കുറച്ച് നിക്ഷേപങ്ങളെ കുറിച്ച് അറിയാം :
- മ്യൂച്വൽ ഫണ്ട്
സ്റ്റോക്ക് മാർക്കറ്റിലേക്ക് കടക്കാൻ ഭയമുള്ളവർക്ക് ആരംഭിക്കാൻ പറ്റിയ ഇൻവെസ്റ്റമെന്റ് സ്‌കീമാണ് മൂച്വൽ ഫണ്ട്. സ്‌മോൾ-മിഡ് കാപ്പ് മ്യൂച്വൽ ഫണ്ടുകളാണ് തുടക്കക്കാർക്ക് നല്ലത്.
ആദ്യം എസ്‌ഐപി മോഡലിൽ ഇൻവെസ്റ്റ്‌മെന്റ് ആരംഭിക്കാം. അതായത് പ്രതിമാസം 500, 1000 എന്നിങ്ങനെയുള്ള തുകയിൽ സ്ഥിരമായി നിക്ഷേപിക്കുന്ന രീതി. പെട്ടെന്ന് ലാഭം കൊയ്യാനുള്ള ചിന്ത മനസിൽ നിന്ന് മാറ്റണം. കുറഞ്ഞത് നാല് വർഷം മ്യൂച്വൽ ഫണ്ടിൽ നിക്ഷേപിച്ചാൽ നല്ല രീതിയിൽ ലാഭം കിട്ടുമെന്നാണ് ഈ രംഗത്തെ വിദഗ്ധർ വിലയിരുത്തുന്നത്.
- ഇൻഷുറൻസ്, സർക്കാർ സ്‌കീമുകൾ
പബ്ലിക് പ്രൊവിഡന്റ് ഫണ്ട് (പിപിഎഫ്), എൻപിഎസ്, എൻസിഎസ് എന്നിങ്ങനെ നിരവധി സർക്കാർ സ്‌കീമുകളുണ്ട്. പ്രതിമാസം ഉയർന്ന തുക അടയ്ക്കാൻ സാധിക്കാത്ത വ്യക്തിയാണ് നിങ്ങളെങ്കിൽ ഇത്തരം പദ്ധതികളുടെ ഭാഗമാകുന്നതാണ് നല്ലത്.
പിപിഎഫിന്റെ പലിശ 7.1% ആണ്. 500 രൂപ മുതൽ പ്രതിമാസം നൽകി 15 വർഷം വരെ ഇൻവെസ്റ്റ് ചെയ്താൽ മികച്ച റിട്ടയർമെന്റ് സ്‌കീമാകും ഇത്. പിപിഎഫുണ്ടെങ്കിൽ 1.5 ലക്ഷം വരെ ടാക്‌സ് ബെനിഫിറ്റും ലഭിക്കും.
ഏതെങ്കിലും പോസ്റ്റ് ഓഫിസ്, നാഷണലൈസ്ഡ് ബാങ്കുകൾ എന്നിവിടങ്ങളിൽ പിപിഎഫ് സേവനം ലഭ്യമാണ്.
- ഡിജിറ്റൽ ഗോൾഡ്
നമ്മൾ വാങ്ങിക്കുന്ന ഫിസിക്കൽ ഗോൾഡിന്റെ ഡിജിറ്റൽ പതിപ്പിനെയാണ് ഡിജിറ്റൽ ഗോൾഡ് എന്ന് പറയുന്നത്..അതായത് സ്വർണം ശുദ്ധമായ രൂപത്തിൽ ഡിജിറ്റലായി വാങ്ങുകയും വിൽക്കുകയും ചെയ്യുന്ന രീതി..ആവശ്യം വന്നാൽ ഭൗതിക രൂപത്തിൽ സ്വർണമായി തന്നെ എടുക്കാവുന്നതുമായ നിക്ഷേപ പദ്ധതി കൂടെയാണ് ഡിജിറ്റൽ ഗോൾഡ് എന്ന് പറയുന്നത്.
Read Also : എന്താണ് ഡിജിറ്റൽ ഗോൾഡ് ? എങ്ങനെ നിക്ഷേപിക്കാം ? ഗുണങ്ങൾ എന്തെല്ലാം ? [ 24 Explainer ]
ഡിജിറ്റൽ ഗോൾഡിലൂടെ 1 രൂപയ്ക്ക് പോലും സ്വർണം വാങ്ങാം എന്നുള്ളതാണ് ഹൈലൈറ്റ്…അതും 24 ക്യാരറ്റിൽ 99.99 ശതമാനം ശുദ്ധമായ സ്വർണം..! ഏത് കമ്പനിയിൽ നിന്നാണോ ഡിജിറ്റലായി നമ്മൾ സ്വർണം വാങ്ങിക്കുന്നത് , ആ കമ്പനിയുടെ SAFE DEPOSITE wallet ഇൽ ആയിരിക്കും ഈ സ്വർണം സൂക്ഷിക്കുക..പണിക്കൂലി, പണിക്കുറവ് പോലുള്ള നഷ്ടങ്ങളൊന്നും ഡിജിറ്റൽ ഗോൾഡിലൂടെ നമുക്ക് ഉണ്ടാവുകയുമില്ല.
Story Highlights: high interest rate investment schemes