Advertisement

‘മുഖ്യമന്ത്രിയുടെ വീട് എനിക്ക് തന്നാൽ ഞാൻ എന്റെ വീട് കൊടുക്കാം’; സിൽവർ ലൈനിനെതിരെ ആറൻമുളയിലെ പ്രദേശവാസികൾ

March 28, 2022
Google News 2 minutes Read
silverline aranmula protestor against cm

സിൽവർ ലൈൻ പദ്ധതിക്കെതിരെ പത്തനംതിട്ട ആറൻമുളയിൽ നാട്ടുകാരുടെ പ്രതിഷേധം. പ്രളയം മുക്കിയ പ്രദേശത്ത് കല്ലിടാൻ വന്നാൽ തടയുമെന്നും ആരിൽ നിന്ന് ഒരറിയിപ്പും ഇതുവരെ വന്നിട്ടില്ലെന്നും പ്രദേശവാസികൾ പറഞ്ഞു. ( silverline aranmula protestor against cm )

‘എന്റെ വീട് പോകുമെന്നാണ് അറിഞ്ഞത്. മുഖ്യമന്ത്രിയുടെ വീട് എനിക്ക് തന്നാൽ ഞാൻ എന്റെ വീട് കൊടുക്കാം’- ഒരു പ്രദേശവാസി പറഞ്ഞു.

പ്രദേശത്ത് നിന്ന് 16 വീടുകൾ ഇരിക്കുന്ന സ്ഥലം വിട്ടുനിൽകേണ്ടി വരുമെന്നാണ് പ്രദേശവാസികൾ ഭയപ്പെടുന്നത്. എന്നാൽ ഇത് സംബന്ധിച്ച ഔദ്യോഗിക അറിയിപ്പൊന്നും നാട്ടുകാർക്ക് സർക്കാരിൽ നിന്നോ അധികൃതരിൽ നിന്നോ ലഭിച്ചിട്ടില്ല.

Read Also : സിൽവർലൈൻ പ്രതിഷേധം : ക്രമസമാധാന പാലനം ഉറപ്പിക്കാനുള്ള ഇടപെടൽ ഉണ്ടാകുമെന്ന് ഗവർണർ

‘കല്ലിടാൻ വരുന്നതിൽ ആശങ്കയുണ്ട്. ആയുഷ്‌കാലം മുഴുവൻ കഷ്ടപ്പെട്ട് ഉണ്ടാക്കിയ വീടാണ്. അത് നഷ്ടപ്പെടേണ്ടി വന്നാൽ ഇവിടെ തന്നെ കിടന്ന് ചാവും’- മറ്റൊരു പ്രദേശവാസിയായ സ്ത്രീ പറഞ്ഞു.

പത്തനംതിട്ട കളക്ടറേറ്റിൽ കഴിഞ്ഞ ദിവസം യോഗം ചേർന്നാണ് മാർച്ച് 30ന് ആറൻമുള, ആറാട്ടുപുഴ പ്രദേശങ്ങളിൽ സിൽവർലൈൻ കല്ലിടൽ നടക്കുമെന്ന് തീരുമാനിച്ചത്. എന്നാൽ ഇത് സംബന്ധിച്ച ഔദ്യോഗിക അറിയിപ്പ് ആർക്കും ലഭിച്ചിട്ടില്ല.

Story Highlights: silverline aranmula protestor against cm

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here