Advertisement

കൊച്ചിയിൽ തിയേറ്ററുകൾ തുറന്നു; നാളെ വൈകിട്ടും പ്രദർശനമുണ്ടാകും

March 28, 2022
Google News 2 minutes Read
kochi'

സംയുക്ത തൊഴിലാളി യൂണിയൻ ആഹ്വാനം ചെയ്ത ഇന്നത്തെ ദേശീയ പണിമുടക്കിനെ തുടർന്ന് അടച്ചിട്ടിരുന്ന കൊച്ചിയിലെ തിയേറ്ററുകൾ തുറന്നു. ആറ് മണിക്ക് ശേഷമുള്ള ഷോകൾ ഇന്നുണ്ടാകും. പണിമുടക്കിന്റെ പശ്ചാത്തലത്തിൽ രാവിലെ തിയേറ്ററുകൾ തുറന്നിരുന്നില്ല. നാളെയും വൈകിട്ട് തിയേറ്ററുകളിൽ പ്രദർശനമുണ്ടാകും.

പൊതു പണിമുടക്കിൽ നിന്ന് കേരളത്തിലെ സിനിമ തിയേറ്ററുകളെ ഒഴിവാക്കണമെന്ന് തിയേറ്റർ ഉടമകളുടെ സംഘടനയായ ഫിയോക്ക് നേരത്തേ ആവശ്യപ്പെട്ടിരുന്നു. കൊവിഡ് വ്യാപനത്തിന്റെ ഭാഗമായി കേരളത്തിൽ ദീർഘനാളാണ് തിയേറ്ററുകൾ അടഞ്ഞു കിടന്നത്. നീണ്ട ഇടവേളയ്ക്ക് ശേഷമാണ് തിയേറ്ററുകൾ വീണ്ടും പൂർണമായി തുറന്നത്. ഈ ഘട്ടത്തിൽ തിയേറ്ററുകൾ അടച്ചിടുന്നത് വലിയ തിരിച്ചടിയാകുമെന്ന് ഫിയോക്ക് വ്യക്തമാക്കിയിരുന്നു.

ഇന്ധന വിലവർധന അടക്കം കേന്ദ്ര സർക്കാരിന്റെ ജനവിരുദ്ധ തീരുമാനങ്ങൾക്ക് എതിരെയാണ് പണിമുടക്ക് നടന്നത്. പണിമുടക്ക് തുടരുന്നതിനിടെ പലയിടത്തും ഇന്ന് രാവിലെ മുതല്‍ സമരക്കാര്‍ വാഹനങ്ങള്‍ക്കും തൊഴിലാളികള്‍ക്കും നേരെ പ്രതിഷേധിച്ചിരുന്നു. നിരവധി സ്ഥാപനങ്ങളില്‍ ജോലി ചെയ്യാനെത്തിയ ജീവനക്കാരെ തിരിച്ചയച്ചു. സ്വകാര്യ വാഹനങ്ങളിലും ടാക്‌സിയിലും സഞ്ചരിച്ചവര്‍ക്കും സമാന അനുഭവമാണുണ്ടായത്.

Read Also : ‘മുഖ്യമന്ത്രിയുടെ വീട് എനിക്ക് തന്നാൽ ഞാൻ എന്റെ വീട് കൊടുക്കാം’; സിൽവർ ലൈനിനെതിരെ ആറൻമുളയിലെ പ്രദേശവാസികൾ

കോഴിക്കോട് അശോകപുരത്ത് ഇന്ന് രാവിലെ കൊച്ചുകുട്ടികളടക്കമുള്ള കുടുംബം സഞ്ചരിച്ച ഓട്ടോയുടെ ചില്ല് സമരാനുകൂലികള്‍ അടിച്ചുതകര്‍ത്തു. തിരുവനന്തപുരം പാപ്പനംകോട് ഓട്ടോ ഡ്രൈവറെ സമരക്കാര്‍ തടഞ്ഞു. തിരൂരില്‍ രോഗിയുമായി ജില്ലാ ആശുപത്രിയിലേക്ക് പോയ ഓട്ടോ ഡ്രൈവര്‍ക്ക് നേരെയും മര്‍ദനമുണ്ടായി.

പാലക്കാട് കഞ്ചിക്കോട് കിന്‍ഫ്ര പാര്‍ക്കില്‍ രാവിലെ ജോലിക്കെത്തിയവരെ തടഞ്ഞു. ഏറണാകുളം ഏലൂര്‍ എഫ്എസിറ്റിയില്‍ ജോലിക്ക് എത്തിയവരെയും സമരക്കര്‍ തടഞ്ഞു. കൊച്ചി ബിപിസിഎല്ലില്‍ ജീവനക്കാരുടെ വാഹനം തടഞ്ഞു. തൃശൂരില്‍ പൊലീസ് സംരക്ഷണയില്‍ കതുറന്ന പെട്രോള്‍ പമ്പ് സമരക്കാര്‍ അടച്ചു. തിരുവനന്തപുരം മംഗലപുരത്ത് പെട്രോള്‍ പമ്പിലെ വാതിലിന്റെ ചില്ലുകളും അടിച്ചുതകര്‍ത്തു.

Story Highlights: Theaters open in Kochi; show will continue tomorrow evening

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here