Advertisement

ഇന്ധനവില വർധന: 2000 കേന്ദ്രങ്ങളിൽ സി.പി.ഐ.എം പ്രതിഷേധം

March 30, 2022
Google News 2 minutes Read
cmp

പെട്രോൾ, ഡീസൽ, പാചകവാതക വിലവർധനവിനെതിരെ ഏപ്രിൽ രണ്ടിന്‌ സംസ്ഥാനത്ത്‌ 2000 കേന്ദ്രങ്ങളിൽ സിപിഐഎം പ്രതിഷേധ ധർണ നടത്തും. ഇന്ധന വിലവർധനക്കെതിരായ ദേശീയ പ്രക്ഷോഭത്തിന്റെ ഭാഗമാണ്‌ ധർണയെന്ന്‌ സിപിഐഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്‌ണൻ അറിയിച്ചു. വൈകിട്ട്‌ അഞ്ചു മുതൽ ഏഴു വരെ എല്ലാ ലോക്കൽ കേന്ദ്രങ്ങളിലും ധർണ നടക്കും. പാർട്ടി കോൺഗ്രസ്‌ നടക്കുന്ന കണ്ണൂർ ജില്ല ഒഴികെയുള്ള ജില്ലകളിലാണ് സമരം.

പത്തുദിവസമായി തുടർച്ചയായി പെട്രോളിയം ഉൽപന്നങ്ങൾക്ക്‌ ക്രമാതീതമായി വില വർധിപ്പിക്കുകയാണെന്ന്‌ കോടിയേരി പറഞ്ഞു. പെട്രോളിനു 50 രൂപയാക്കുമെന്നു പറഞ്ഞ്‌ ഭരണത്തിൽ വന്ന ബിജെപി എട്ടു വർഷത്തെ കേന്ദ്രഭരണംകൊണ്ട്‌ 111 രൂപയാക്കി. ഡീസൽ വില 100 രൂപയ്‌ക്ക്‌ അടുത്തായെയ്യും പാചകവാതക സബ്‌സിഡി ബഹുഭൂരിപക്ഷത്തിനും ഇല്ലാതാക്കിയെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

Read Also : പിന്നോട്ടില്ല; രാജ്യത്ത് ഇന്ധനവില നാളെയും കൂട്ടും

രാജ്യത്ത് ഇന്ധനവില നാളെയും കൂട്ടും. പെട്രോള്‍ ലിറ്ററിന് 87 പൈസയും ഡീസലിന് 84 പൈസയുമാണ് കൂട്ടുന്നത്. ഒരാഴ്ച കൊണ്ട് പെട്രോളിന് 6 രൂപ 97 പൈസയാണ് വര്‍ധിച്ചത്. ഇന്ന് പെട്രോള്‍ ലിറ്ററിന് 88 പൈസയും ഡീസല്‍ ലിറ്ററിന് 84 പൈസയും വര്‍ധിപ്പിച്ചിരുന്നു. കഴിഞ്ഞ കുറച്ച് ദിവസങ്ങളായി ഇന്ധന വിലയില്‍ തുടര്‍ച്ചയായ വര്‍ധനയാണ് ഉണ്ടായിരിക്കുന്നത്. 5 സംസ്ഥാനങ്ങളിലെ നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി നവംബര്‍ 4 മുതല്‍ വില വര്‍ധിപ്പിക്കുന്നത് നിര്‍ത്തിവെച്ചിരുന്നു. ഈ കാലയളവില്‍ ക്രൂഡ് ഓയിലിന്റെ വില ബാരലിന് 30 ഡോളറാണ് കൂടിയത്.

ഉത്തര്‍പ്രദേശ്, പഞ്ചാബ്, ഉത്തരാഖണ്ഡ്, ഗോവ, മണിപ്പൂര്‍ എന്നീ സംസ്ഥാനങ്ങളിലെ നിയമസഭാ തെരഞ്ഞെടുപ്പിന് ശേഷമാണ് ഇന്ധനവിലയില്‍ തുടര്‍ച്ചയായി വര്‍ധനവുണ്ടാകുന്നുണ്ട്. അതേസമയം, റഷ്യയുടെ യുക്രൈന്‍ അധിനിവേശത്തിന്റെ ഭാഗമായാണ് ഇന്ധന വില കുതിച്ചുയരുന്നതെന്ന് കേന്ദ്രമന്ത്രി നിതിന്‍ ഗഡ്കരി പറഞ്ഞു.

Story Highlights: Fuel price hike: CPI (M) protests in 2000 centers

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here