Advertisement

ഗുഗിൾ ക്രോം, എഡ്ജ് ഉടൻ അപ്‌ഡേറ്റ് ചെയ്തില്ലെങ്കിൽ അപകടം; എങ്ങനെ അപ്‌ഡേറ്റ് ചെയ്യണം ?

March 30, 2022
Google News 3 minutes Read
update google chrome edge asap

ഗുഗിൾ ക്രോം ബ്രൗസർ ഉടൻ അപ്‌ഡേറ്റ് ചെയ്യാൻ ഉപഭോക്താക്കൾക്ക് നിർദേശം നൽകി ഗൂഗിൾ. ഏറ്റവും പുതിയ സെക്യൂരിറ്റി അപ്‌ഡേറ്റുകൾ ഇൻസ്‌റ്റോൾ ചെയ്യണമെന്നാണ് അധികൃതർ നൽകുന്ന നിർദേശം. വിൻഡോസ് ഉപയോഗിക്കുന്ന മൈക്രോസോഫ്റ്റ് എഡ്ജ് ഉപഭോക്താക്കളും എഡ്ജ് അപ്‌ഡേറ്റ് ചെയ്യണം. ( update google chrome edge asap )

എന്താണ് അപകടം എന്നത് മൈക്രോസോഫ്‌റ്റോ, ഗൂഗിളോ വ്യക്തമാക്കുന്നില്ല. പക്ഷേ ഉടനടി അപ്‌ഡേറ്റ് ഇൻസ്റ്റാൾ ചെയ്യണമെന്നാണ് ഉപഭോക്താക്കൾക്ക് നൽകുന്ന മുന്നറിയിപ്പ്. അപ്‌ഡേറ്റ് ഇൻസ്റ്റോൾ ചെയ്യുന്നതിലൂടെ സിസ്റ്റത്തിന്റെ സുരക്ഷ വർധിക്കുകയും ഹാക്കർമാരിൽ നിന്ന് സംരക്ഷണം ലഭിക്കുകയും ചെയ്യുന്നു.

ഓരോ നാല് ആഴ്ച കൂടുമ്പോഴും ഗൂഗിളും മൈക്രോസോഫ്റ്റുകളും ബഗുകൾ പരിഹരിക്കാൻ സെക്യൂരിറ്റി അപ്‌ഡേറ്റുകൾ നൽകാറുണ്ട്. എന്നാൽ നിലവിലേത് അടിയന്തര സ്വഭാവമുള്ള അപ്‌ഡേറ്റുകളാണെന്നാണ് പുറത്ത് വരുന്ന വിവരം.

Read Also : കൊച്ചി മെട്രോ ടിക്കറ്റ് ബുക്കിംഗ് ഇനി മൊബൈൽ ആപ്പ് വഴി

3.2 ബില്യണോളം ഉപഭോക്താക്കളാണ് ഗൂഗിൾ ക്രോം ഉപയോഗിക്കുന്നത്.

എങ്ങനെയാണ് ക്രോം അപ്‌ഡേറ്റ് ചെയ്യേണ്ടത് ?

ക്രോം ബ്രൗസറിന്റെ മുകളിലെ വലത് വശത്തുള്ള മൂന്ന് കുത്തിൽ ക്ലിക്ക് ചെയ്യുത

അവിടെ ‘അബൗട്ട് ഗൂഗിൾ ക്രോം’ എന്ന് കാണും.

അതിൽ ക്ലിക്ക് ചെയ്ത് അപ്‌ഡേറ്റ് ചെയ്യാം.

എഡ്ജ് അപ്‌ഡേഷൻ

വിൻഡോസ് 10 അല്ലെങ്കിൽ 11 ൽ എഡ്ജ് ബ്രൗസർ തുറക്കുക

അവിടെ സെറ്റിംഗ്‌സിൽ ‘അബൗട്ട് മൈക്രോസോഫ്റ്റ് എഡ്ജ് ‘ ഓപ്ഷൻ തെരഞ്ഞെടുക്കുക

അഡ്രസ് ബാറിൽ edge://settings/help എന്ന് ടൈപ്പ് ചെയ്താലും മതി.

Story Highlights: update google chrome edge asap

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here