Advertisement

സുരക്ഷാ സാഹചര്യം മെച്ചപ്പെട്ടു; അഫ്‌സ്പ നിയമത്തിന്റെ പരിധി കുറയ്ക്കുമെന്ന് കേന്ദ്രസര്‍ക്കാര്‍

March 31, 2022
Google News 1 minute Read
AFSPA partially withdrawn from three states

മൂന്ന് വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളിലെ പ്രത്യേക സൈനിക അവകാശ നിയമത്തിന്റെ പരിധി കുറയ്ക്കാന്‍ തീരുമാനം. അസം, മണിപ്പൂര്‍, നാഗാലാന്‍ഡ് എന്നീ മൂന്ന് സംസ്ഥാനങ്ങളിലാണ്
അഫ്‌സ്പ ബാധകമായ മേഖലകള്‍ കുറക്കാന്‍ കേന്ദ്ര ആഭ്യന്തര മന്ത്രാലയം തീരുമാനിച്ചത്. സുരക്ഷ സാഹചര്യങ്ങള്‍ മെച്ചപ്പെട്ടന്നും, വികസനം എത്തിക്കാന്‍ കഴിഞ്ഞതും കാരണമാണ് പ്രത്യേക സൈനിക അവകാശ നിയമ നിയമത്തിന്റെ പരിധി കുറക്കാന്‍ തീരുമാനിച്ചത് എന്ന് അഭ്യന്തര മന്ത്രി അമിത് ഷാ പറഞ്ഞു.

വടക്കുകിഴക്കാന്‍ സംസ്ഥാനങ്ങളില്‍ സംഘര്‍ഷം അവസാനിപ്പിക്കാനും, സമാധാനം കൊണ്ടുവരാനുമുള്ള പ്രധാന മന്ത്രി നരേന്ദ്ര മോദിയുടെ നിരന്തരശ്രമങ്ങളുടെ ഭാഗമായാണ് സാഹചര്യം മെച്ചപ്പെട്ടതെന്നും ആഭ്യന്തര മന്ത്രി പറഞ്ഞു.

നാഗാലാന്‍ഡില്‍ കേന്ദ്ര സേന 14 പ്രദേശവാസികളെ വെടിവെച്ചു കൊലപ്പെടുത്തിയതിന് പിന്നാലെ പ്രത്യേക സൈനിക അവകാശനിയമം പിന്‍വലിക്കാന്‍ ആവശ്യപ്പെട്ടുള്ള പ്രതിഷേധങ്ങള്‍ ശക്തമായിരുന്നു. വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാര്‍ പ്രധാനമമന്ത്രിക്കും ആഭ്യന്തരമന്ത്രിക്കും ഇക്കാര്യം ഉന്നയിച്ച് കത്ത് നല്‍കിയിരുന്നു.

Read Also : കെജ്‌രിവാളിന്‍റെ ഔദ്യോഗിക വസതി ആക്രമിച്ച സംഘത്തിലെ 8 പേര്‍ പിടിയില്‍

പ്രത്യേക സൈനിക അധികാര നിയമവുമായി ബന്ധപ്പെട്ടുള്ള വിവാദങ്ങളും എതിര്‍പ്പുകളും തുടരുന്നതിനിടെയാണ് കേന്ദ്രസര്‍ക്കാരിന്റെ നടപടി. മണിപ്പൂരില്‍ ഡിസംബര്‍ അവസാനത്തോടെ പ്രത്യേക സൈനിക അധികാരത്തിന്റെ കാലാവധി അവസാനിച്ചിരുന്നു. എന്നാല്‍ നാഗാലാന്‍ഡില്‍ കഴിഞ്ഞ ഡിസംബറില്‍ ഉണ്ടായ വെടിവയ്പ്പുമായി ബന്ധപ്പെട്ട് വടക്കു കിഴക്കന്‍ സംസ്ഥാനങ്ങളില്‍ പ്രത്യേക സൈനിക അധികാര നിയമത്തിനെതിരെ ശക്തമായ പ്രതിഷേധം ഉയര്‍ന്നു. അതിനിടെ മണിപ്പൂരില്‍ ഒരു വര്‍ഷത്തേക്ക് കൂടി അഫ്‌സ്പയുടെ അധികാര പരിധി നീട്ടുകയും ചെയ്യുകയുണ്ടായി.

Story Highlights: AFSPA partially withdrawn from three states

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here