Advertisement

ദിവസവും എത്രതവണ കുളിക്കാറുണ്ട്? കുളിയും ആരോഗ്യവും വ്യക്തിശുചിത്വവും

April 3, 2022
Google News 3 minutes Read
How many times a day do you take bath

ഒരു ദിവസം നിങ്ങള്‍ എത്ര തവണ കുളിക്കണം എന്നതിനെക്കുറിച്ച് ചിന്തിച്ചിട്ടുണ്ടോ?. ആരോഗ്യകരമായ ജീവിതത്തിന് കുളിയ്ക്കുള്ള പ്രാധാന്യം ഏറെ വലുതാണ്. പക്ഷേ കുളി അധികമായാലും ചില പ്രശ്‌നങ്ങളുണ്ടാകും. ദിവസവും മൂന്നോ നാലോ തവണ കുളിക്കുന്നുണ്ടെങ്കില്‍ അത് ചര്‍മ്മത്തിന് ദോഷം ചെയ്യും. ചിലര്‍ക്ക് രാവിലെയോ രാത്രിയോ എന്ന രീതിയില്‍ ഒരു ദിവസം ഒരു നേരം മാത്രമായിരിക്കും ഈ പ്രവൃത്തി. ചിലര്‍ രാവിലെയും രാത്രി കിടക്കുന്നതിന് മുന്‍പും കുളിക്കാനിഷ്ടപ്പെടുന്നു. ചിലരാകട്ടെ ചൂടും വിയര്‍പ്പുമെല്ലാം പരിഗണിച്ച് ഒരു ദിവസം തന്നെ ഒരുപാട് തവണ കുളിക്കാറുണ്ട്. ഇത് ഒരു ദിവസത്തെ നിങ്ങളുടെ ജോലിയെയും മറ്റ് ഇടപഴകലുകളെയും ആശ്രയിച്ചായിരിക്കാം.(How many times a day do you take bath)

വ്യക്തിപരമായ ശുചിത്വത്തിന്റെ പ്രാധാന്യത്തെക്കുറിച്ച് തര്‍ക്കമില്ല. എന്നാല്‍ ശരീരത്തിന് ആവശ്യമുള്ളതിലധികം തവണ കുളിക്കുമ്പോള്‍ അതിന്റെ റിസള്‍ട്ട് ഏത് തരത്തിലായിരിക്കുമെന്ന് ചിന്തിച്ചിട്ടുണ്ടോ? അമിതമായി കുളിക്കുന്നതിനെക്കുറിച്ചും ആവശ്യത്തിന് കുളിക്കാത്തതിനെക്കുറിച്ചും നിങ്ങള്‍ അറിയേണ്ട കാര്യങ്ങള്‍ ഇതാ.

വരണ്ടതും എണ്ണമയമുള്ളതും എപ്പോഴും വിയര്‍ക്കുന്നതുമടക്കം ഓരോ വ്യക്തിയുടെയും ചര്‍മത്തിന്റെ സ്വഭാവം വ്യത്യസ്തമായിരിക്കും. ഓരോ സീസണ്‍ അനുസരിച്ചും ത്വക്കിന്റെ സ്വഭാവത്തില്‍ കാര്യമായ മാറ്റങ്ങളുണ്ടാകും. ഉദാഹരണത്തിന് ശൈത്യകാലത്ത് നിങ്ങളുടെ ചര്‍മ്മം വരണ്ടതാകാം, ഈ സാഹചര്യത്തില്‍ ഒട്ടേറെ തവണ കുളിക്കുന്നത് വിപരീത ഫലങ്ങളുണ്ടാക്കിയേക്കാമെന്നാണ് ആരോഗ്യവിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നത്. ത്വക്കില്‍ വെള്ളത്തിന്റെ അംശം അളവില്‍ കവിഞ്ഞ് കൂടുമ്പോഴും വരള്‍ച്ചയ്ക്ക് കാരണമാകും. എന്നാല്‍ വേനല്‍ക്കാലത്ത് ദിവസവും ഒന്നോ രണ്ടോ തവണയുള്ള കുളി ആവശ്യമാണ്.

ആവശ്യത്തിലധികമുള്ള കുളി കാരണം ത്വക്കിലെ എണ്ണമയം നഷ്ടപ്പെട്ടേക്കാം. ഇത് കുളി കഴിഞ്ഞാലും സ്‌കിന്നിലെ നേരിയ ചൊറിച്ചിലും തൊലി വലിയുന്നതും ഉള്‍പ്പെടെയുള്ള ലക്ഷണങ്ങളിലൂടെ മനസിലാക്കാനാകും. നിങ്ങളുടെ ശരീരത്തിന്റെ സ്വഭാവമനുസരിച്ച് ഇക്കാര്യങ്ങളില്‍ ഉറപ്പുവരുത്താന്‍ വിദഗ്‌ധോപദേശം തേടാവുന്നതാണ്.

Read Also : നമ്മുക്കൊപ്പം തന്നെ അവരും; ഓട്ടിസം ഒരു രോഗമാണോ? അറിയാം ഓട്ടിസത്തെ കുറിച്ച്…

കൂടുതല്‍ കുളി നടത്തി കൂടുതല്‍ ശുചിത്വം നേടാമെന്ന് ചിന്തിക്കുന്നത് പോലെ തന്നെ, ആവശ്യത്തിന് മാത്രം കുളിച്ച് ചര്‍മ്മത്തിന്റെ ആരോഗ്യം മെച്ചപ്പെടുത്താന്‍ ശ്രമിക്കണം. വ്യക്തിശുചിത്വമാണ് എന്തായാലും പ്രധാനം.

Story Highlights: How many times a day do you take bath

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here