സിൽവർ ലൈൻ; കേന്ദ്രത്തെ വിമർശിച്ച് ഹൈക്കോടതി

സിൽവർ ലൈൻ പദ്ധതിയുമായി ബന്ധപ്പെട്ട ഹർജികളിൽ കേന്ദ്രത്തെ വിമർശിച്ച് ഹൈക്കോടതി. സർവേ നടപടികൾ സംബന്ധിച്ച് കേന്ദ്ര സർക്കാർ മൗനം പാലിക്കുകയാണെന്ന് ഹൈക്കോടതി നിരീക്ഷിച്ചു. പദ്ധതിയിൽ 49 ശതമാനം ഓഹരി പങ്കാളിത്തമുള്ള കേന്ദ്ര സർക്കാർ സർവേ സംബന്ധിച്ച് വ്യക്തത വരുത്തണം. കേന്ദ്രത്തിൻ്റെ മൗനം ആശ്ചര്യപ്പെടുത്തുന്നു എന്നും ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ പറഞ്ഞു.
സർവേ നടത്താനാവില്ലെന്ന് സത്യവാങ്മൂലത്തിൽ കേന്ദ്ര സർക്കാർ പറയുന്നില്ല. സിൽവർ ലൈനായി ഈ ഘട്ടത്തിൽ ഭൂമി ഏറ്റെടുക്കുമെന്ന ആശങ്ക വേണ്ടെന്നും ഹൈക്കോടതി പറഞ്ഞു. സുപ്രിം കോടതിയും സാമൂഹികാഘാത പഠനത്തിന് അനുമതി നൽകിയിട്ടുണ്ട് എന്നും കോടതി പറഞ്ഞു. കേസിൽ നാളെ തുടർവാദം കേൾക്കും.
Story Highlights: silver line high court criticizes central government
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here