Advertisement

ശരീരത്തില്‍ രോമങ്ങളില്ല, കറുത്ത നിറം; തുര്‍ക്കിയില്‍ പിറന്നത് വിചിത്ര ആട്

April 7, 2022
Google News 1 minute Read

ശരീരത്തില്‍ രോമമില്ല, കറുത്ത നിറത്തില്‍ ഭംഗിയേറിയ ഒരു ആട്ടിന്‍ കുട്ടി. വിചിത്രമായ ആടിന്റെ ചിത്രം സോഷ്യല്‍ മീഡിയ ഇപ്പോള്‍ ഏറ്റെടുത്തിരിക്കുകയാണ്. തുര്‍ക്കിയിലെ മെഴ്‌സില്‍ പ്രവിശ്യയിലുള്ള സിരീസ് ഗ്രാമത്തിലെ ഒരു ഫാമിലെ ആടിന് ഇരട്ട ആട്ടിന്‍ കുട്ടികളാണ് പിറന്നത്. കര്‍ഷക ദമ്പതികളായ ഹുസൈന്‍ ഏയ്‌സെല്‍സിന്റേതാണ് ഫാം. അതില്‍ ഒരെണ്ണമാണ് വിചിത്ര രൂപത്തിലുള്ളത്. ശരീരത്തില്‍ രോമമില്ലാതെയാണ് ആട് ജനിച്ചത്. ജനിതക വൈകല്യമാകാം ആടിന്റെ വിചിത്ര രൂപത്തിന് പിന്നിലെന്നാണ് സൂചന. അതിനാല്‍ തന്നെ അതീവ ശ്രദ്ധയോടെയാണ് ഹുസൈനും ഏയ്‌സെല്‍സും ഇതിനെ വളര്‍ത്തുന്നത്.

ആടിനെ കാണാനായി സമീപ പ്രദേശത്തുനിന്നെല്ലാം നിരവധി പേരാണ് എത്തുന്നത്. വര്‍ഷങ്ങളായി ഈ ഫാം ഇവിടെ പ്രവര്‍ത്തിക്കുന്നുണ്ട്. രണ്ട് തലകളുള്ള ആടിനെ കണ്ടിട്ടുണ്ടെന്നും എന്നാല്‍ ഈ രൂപത്തിലൊരു ആടിനെ ഇതുവരെ കണ്ടിട്ടില്ല. ഇത്തരമൊരു ആട്ടിന്‍കുട്ടി ഇവിടെ ജനിക്കുന്നത് ആദ്യമായിട്ടാണെന്നും ഉടമകള്‍ പറയുന്നു.

Story Highlights: One-Of-A-Kind Hairless ‘Mutant’ Goat Born In Turkey

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here