Advertisement

ഇന്നത്തെ പ്രധാനവാര്‍ത്തകള്‍ (8-4-22)

April 8, 2022
Google News 1 minute Read
todays headlines (8-4-22)

മൂവാറ്റുപുഴ ജപ്തി വിവാദം; കടബാധ്യത അടച്ചുതീര്‍ത്ത് മാത്യു കുഴല്‍ നാടന്‍ എംഎല്‍എ

വിവാദമായ മൂവാറ്റുപുഴ ജപ്തി വിവാദത്തില്‍ പായിപ്ര സ്വദേശി അജേഷിന് ബാധ്യതയായ തുക മാത്യു കുഴല്‍ നാടന്‍ എം എല്‍ എ കൈമാറി. പായിപ്ര പഞ്ചായത്ത് പ്രസിഡന്റാണ് മൂവാറ്റുപുഴ അര്‍ബന്‍ ബാങ്കിലെത്തി ചെക്ക് കൈമാറിയത്.

ധീരജ് വധക്കേസ്: ഒന്നാം പ്രതി നിഖില്‍ പൈലിക്ക് ജാമ്യം

ഇടുക്കി എന്‍ജിനീയറിംഗ് കോളജിലെ എസ്എഫ്‌ഐ പ്രവര്‍ത്തകന്‍ ധീരജിനെ കുത്തിക്കൊന്ന കേസില്‍ ഒന്നാംപ്രതി നിഖില്‍ പൈലിക്ക് ജാമ്യം

വീണ്ടും അനധികൃത ദത്ത് വിവാദം: കുട്ടിയുടെ മാതാവിനെതിരെ കേസെടുത്ത് പൊലീസ്

വീണ്ടും അനധികൃത ദത്ത് വിവാദം. ശിശുക്ഷേമ സമിതിയുടെ അനുമതിയില്ലാതെ കോഴിക്കോട് അനധികൃതമായി ദത്ത് നല്‍കിയ മൂന്നര വയസുള്ള കുഞ്ഞിനെ ശിശു സംരക്ഷണ കേന്ദ്രത്തിലേക്ക് മാറ്റി.

നിലപാടില്‍ മാറ്റമില്ല; സിപിഐഎം സെമിനാറില്‍ പങ്കെടുക്കാന്‍ കെ വി തോമസ് ഇന്ന് കണ്ണൂരിലേക്ക്

സിപിഐഎം പാര്‍ട്ടി കോണ്‍ഗ്രസ് സെമിനാറില്‍ പങ്കെടുക്കാന്‍ കെ വി തോമസ് ഇന്ന് കണ്ണൂരിലേക്ക് പോകും. സിപിഐഎം വേദിയില്‍ പങ്കെടുക്കുന്ന ആദ്യത്തെ കോണ്‍ഗ്രസ് നേതാവല്ല താനെന്ന് കെ വി തോമസ് പറഞ്ഞു

സില്‍വര്‍ ലൈന്‍ വരണമെന്നാണ് ആഗ്രഹം; പാരിസ്ഥിതിക കാര്യങ്ങള്‍ ശ്രദ്ധാപൂര്‍വം പരിഗണിക്കുന്നുവെന്ന് എസ്ആര്‍പി

സില്‍വര്‍ ലൈന്‍ പദ്ധതി കേരളത്തില്‍ നടപ്പാക്കണമെന്നാണ് സിപിഐഎമ്മിന്റെ ആഗ്രഹമെന്ന് പൊളിറ്റ് ബ്യൂറോ അംഗം എസ് രാമചന്ദ്രന്‍പിള്ള.

യുവാവിന് നേരെ ബോംബെറിഞ്ഞ സംഭവം; നാല് പേര്‍ പിടിയില്‍

തിരുവനന്തപുരം കഴക്കൂട്ടത്ത് യുവാവിന് നേരെ ബോംബെറിഞ്ഞ സംഭവത്തില്‍ നാല് പേര്‍ പിടിയിലായി. തുമ്പ സ്വദേശി ലിയോണ്‍ ജോണ്‍സനും സംഘവുമാണ് പിടിയിലായത്

ചരിത്രമെഴുതി യുഎസ്; സുപ്രിംകോടതിയില്‍ ആദ്യ കറുത്തവംശജ ജഡ്ജി

അമേരിക്കന്‍ സുപ്രിംകോടതിയില്‍ ആദ്യമായി കറുത്തവര്‍ഗക്കാരി ജഡ്ജിയാകുന്നു. കെറ്റാന്‍ജി ബ്രൗണ്‍ ജാക്‌സണാണ് അമേരിക്കയുടെ പരമോന്നത കോടതിയില്‍ ജഡ്ജിയായെത്തുന്നത്.

പാലക്കാട് ബൈക്ക് മോഷണം ആരോപിച്ച് യുവാവിനെ മര്‍ദിച്ച് കൊലപ്പെടുത്തി

പാലക്കാട് ഒലവക്കോട് യുവാവിനെ മര്‍ദിച്ച് കൊലപ്പെടുത്തി. മലമ്പുഴ കടുക്കാംകുന്നം സ്വദേശി റഫീഖാണ് മരിച്ചത്. 27 വയസായിരുന്നു. ബൈക്ക് കവര്‍ച്ച ആരോപിച്ചായിരുന്നു മര്‍ദനം

Story Highlights: todays headlines (8-4-22)

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here