Advertisement

ബ്രൂക്ലിൻ സബ്‌വേ വെടിവയ്പ്പ്; ആക്രമിയുതിർത്തത് 33 വെടിയുണ്ടകൾ; പരുക്കേറ്റത് 23 പേർക്ക്

April 13, 2022
Google News 1 minute Read
brooklyn shooting 23 injured

ബ്രൂക്ലിൻ വെടിവയ്പ്പിന് പിന്നിലെ അക്രമിയെ തേടുകയാണ് ന്യൂയോർക്ക് പൊലീസ്. രണ്ട് സ്‌മോക്ക് ബംബുകൾ വലിച്ചെറിഞ്ഞ് പുകമറ സൃഷ്ടിച്ച ശേഷം വെടിയുതിർത്ത ആക്രമി 23 പേരെയാണ് പരുക്കേൽപ്പിച്ചത്. ( brooklyn shooting 23 injured )

ഗ്യാസ് മാസ്‌ക് ധരിച്ചെത്തിയ അക്രമിയുതിർത്തത് 33 വെടിയുണ്ടകളാണ്. സംഭവത്തിന് തൊട്ടുപിന്നാലെ പ്രദേശത്ത് നിന്ന് കടന്നുകളഞ്ഞ ഇയാൾക്കായി തെരച്ചിൽ ഊർജിതമാണ്.

62 കാരനായ ഫ്രാങ്ക് ആർ ജെയിംസാണ് ആക്രമണത്തിന് പിന്നിലെന്നാണ് പൊലീസ് നിഗമനം. എന്നാൽ ഇക്കാര്യം പൊലീസ് സ്ഥിരീകരിച്ചിട്ടില്ല. എന്നാൽ പ്രദേശത്ത് നിന്ന് ഫ്രാങ്ക് വാടകയ്‌ക്കെടുന്ന വാനും, ഫ്രാങ്കിന്റെ പേരിലുള്ള ക്രെഡിറ്റ് കാർഡുകളും കണ്ടെത്തിയിട്ടുണ്ട്. ഈ വ്യക്തിയെ കുറിച്ച് വിവരം നൽകുന്നവർക്ക് 50,000 ഡോളറാണ് ന്യൂയോർക്ക് പൊലീസ് പാരിതോഷികമായി പ്രഖ്യാപിച്ചിരിക്കുന്നത്.

ഇന്നലെയാണ് ന്യൂയോർക്ക് ബ്രൂക്ലിനിലെ സബ്‌വേ സ്‌റ്റേഷനിൽ വെടിവയ്പ്പ് നടന്നത്. സബ്‌വേ സ്റ്റേഷന്റെ പ്ലാറ്റ്‌ഫോമിൽ രക്തത്തിൽ കുളിച്ച യാത്രക്കാരുടെ ചിത്രങ്ങൾ പുറത്ത് വന്നിരുന്നു. അഞ്ചടി അഞ്ചിഞ്ച് ഉയരമുള്ള പുരുഷനാണ് ജനത്തിന് നേരെ വെടിയുതിർത്തതെന്ന് സംഭവത്തിന്റെ ദൃക്‌സാക്ഷികളായ പൊലീസ് ഉദ്യോഗസ്ഥർ പറയുന്നു. സബ്‌വേയിൽ നിന്ന് പുക ഉയരുന്നു എന്നായിരുന്നു ന്യൂയോർക്ക് പൊലീസിന് ലഭിച്ച സന്ദേശം. അവിടെ എത്തിയപ്പോഴാണ് വെടിയേറ്റ് കിടക്കുന്നവരെ കാണുന്നത്. ആക്രമത്തിൽ ആളപായം സംഭവിച്ചിട്ടില്ല.

Story Highlights: brooklyn shooting 23 injured

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here