വിവരാവകാശ അപേക്ഷയ്ക്ക് മറുപടി വൈകി; ഓഫിസർക്ക് 25,000 രൂപ പിഴ

വിവരാവകാശ അപേക്ഷയ്ക്ക് മറുപടി വൈകിയതിൽ വിവരാവകാശ ഓഫിസർക്ക് പിഴ വിധിച്ച് കമ്മീഷൻ. ചവറ കെഎംഎംഎൽ വിവരാവകാശ ഓഫിസർ ജെയ്‌സൺ തോമസിനാണ് പിഴ വിധിച്ചത്. 25,000 രൂപയാണ് പിഴ.
കോവിൽതോട്ടം മേഖലയിലെ കെഎംഎംഎല്ലിന്റെ സ്ഥലമേറ്റെടുപ്പും, ഇതുമായി ബന്ധപ്പെട്ട തഹസിൽദാറിന്റെ റിപ്പോർട്ടും നൽകാനിരുന്നതാണ് ശിക്ഷാവിധിക്ക് കാരണമായത്. അപേക്ഷ നൽകി ഒരു മാസം കഴിഞ്ഞും തോമസ് ജോൺ വിവരാവകാശ കമ്മീഷണെ സമീപിക്കുകയായിരുന്നു. പരാതി ലഭിച്ച വിവരാവകാശ കമ്മീഷണാണ് പിഴ വിധിച്ചത്.
പല തവണ ആവശ്യപ്പെട്ടിട്ടും ബന്ധപ്പെട്ട സെക്ഷനിൽ നിന്ന് വിവരങ്ങൾ ലഭിച്ചില്ലെന്ന ഒഴുക്കൻ മറുപടിയാണ് ഉദ്യോഗസ്ഥൻ പറഞ്ഞത്. വിവരങ്ങൾ ഉദ്യോഗസ്ഥൻ മനഃപൂർവം നിഷേധിക്കുകയായിരുന്നുവെന്നാണ് കമ്മീഷൻ കണ്ടെത്തിയത്. സംസ്ഥാന വിവരാവകാശ കമ്മീഷ്ണർ ഡോ.കെ.എൽ വിവേകാനന്ദാണ് പിഴ ശിക്ഷ വിധിച്ചത്.
Story Highlights: RTI reply delayed officer gets fine
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here