രണ്‍ബീര്‍-ആലിയ ഭട്ട് വിവാഹം; ആശംസകള്‍ നേര്‍ന്ന് ദീപിക പദുകോണും കത്രീന കൈഫും

അഞ്ച് വര്‍ഷത്തെ പ്രണയത്തിനൊടുവില്‍ ആലിയ ഭട്ടും രണ്‍ബീര്‍ കപൂറും വിവാഹിതരായിരിക്കുകയാണ്. മുംബൈ ബാന്ദ്രയിലെ രണ്ബീറിന്റെ വസതിയില്‍ വച്ചായിരുന്നു വിവാഹചടങ്ങുകള്‍. ബോളീവുഡിലെ നവദമ്പതികള്‍ക്ക് ആശംസകള്‍ നേര്‍ന്നുകൊണ്ട് നിരവധി താരങ്ങളാണ് രംഗത്തെത്തുന്നത്.
അമിതാഭ് ബച്ചന്‍ ഉള്‍പ്പടെയുള്ള താരങ്ങള്‍ നേരത്തെ ആശംസകള്‍ അറിയിച്ചിരുന്നെങ്കിലും ദീപിക പദുകോണും കത്രീന കൈഫും നവദമ്പതികള്‍ക്ക് നേര്‍ന്ന ആശംസകളാണ് താരാധാകര്‍ ഏറ്റെടുത്തത്. കരീനയും ദീപികയും സാമൂഹിക മാധ്യമങ്ങള്‍ വഴിയാണ് ആശംസകള്‍ നേര്‍ന്നത്.
താര ജോഡിയുടെ വിവാഹ ഫോട്ടോ പങ്കുവെച്ചാണ് കത്രീന കൈഫ് ആശംസകള്‍ അറിയിച്ചിരിക്കുന്നത്. ‘അഭിനന്ദനങ്ങള്‍ എല്ലാവിധ സ്‌നേഹവും സന്തോഷവും അറിയിക്കുന്നു’ ചിത്രത്തോടൊപ്പം കത്രീന കുറിച്ചു.
ആലിയ ഇന്‍സ്റ്റാഗ്രാമില്‍ പങ്കുവെച്ച വിവാഹ ഫോട്ടോയില്‍ കമന്റായാണ് ദീപിക ആശംസകള്‍ നേര്‍ന്നത്. ‘സ്‌നേഹവും പ്രകാശവും ചിരിയും നിറഞ്ഞ ജീവിതമാകട്ടെ’. ദീപിക കമന്റ് ബോക്‌സില്‍ രേഖപ്പെടുത്തി.
Read Also : ബോളിവുഡ് കാത്തിരുന്ന നിമിഷം; രണ്‍ബീര്‍ കപൂറും ആലിയ ഭട്ടും വിവാഹിതരായി
സംവിധായകരായ കരണ്‍ ജോഹര്‍, അയാന്‍ മുഖര്‍ജി, ഡിസൈനര്‍ മനീഷ് മല്‍ഹോത്ര, ആലിയയുടെ പിതാവ് മഹേഷ് ഭട്ട്, പൂജ ഭട്ട്, ഷഹീന്‍ ഭട്ട്, കരീന കപൂര്‍, കരീഷ്മ കപൂര്‍, സെയ്ഫ് അലി ഖാന്‍
തുടങ്ങിയവര്‍ വിവാഹത്തില്‍ പങ്കെടുത്തിരുന്നു. ബുധനാഴ്ചയാണ് ഹല്‍ദി, മെഹന്തി ചടങ്ങുകള്‍ നടന്നത്. പാലി ഹില്ലിലെ രണ്‍ബീറിന്റെ വാസ്തു എന്ന വീട്ടില്‍ വച്ചായിരുന്നു മെഹന്ദി ഹല്‍ദി ആഘോഷങ്ങള്‍. കരീന കപൂര്‍, കരിഷ്മ, കരണ്‍ ജോഹര്‍ തുടങ്ങിയവര്‍ ആഘോഷങ്ങള്‍ക്കായി എത്തിയിരുന്നു.
Story Highlights: Deepika Padukone Katrina Kaif sent wishes to Ranbir and Alia
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here