Advertisement

യുക്രൈനില്‍ വീണ്ടും കൂട്ടക്കുരുതി; കീവില്‍ നിന്ന് ആയിരത്തോളം മൃതദേഹം കണ്ടെത്തി

April 16, 2022
Google News 2 minutes Read

യുക്രൈന്‍ തലസ്ഥാനമായ കീവില്‍ നിന്ന് റഷ്യ പിന്മാറിയതോടെ മേഖലയാകെ ശവപ്പറമ്പായി മാറി. ആയിരത്തോളം സാധാരണക്കാരുടെ മൃതദേഹം കിട്ടിയതായി യുക്രൈന്‍ പൊലീസ് അറിയിച്ചു. ബുച്ചയില്‍നിന്ന് മാത്രം 350 ലേറെ മൃതദേഹങ്ങള്‍ കിട്ടി.

അതിനിടെ കാര്‍കീവില്‍ റഷ്യന്‍ ഷെല്ലാക്രമണത്തില്‍ ഏഴുമാസം പ്രായമുള്ള കുട്ടിയടക്കം 10 പേര്‍ മരിച്ചു. 50 ലക്ഷം യുക്രൈനികള്‍ ഇതുവരെ പലായനം ചെയ്‌തെന്നാണ് ഐക്യരാഷ്ട്രസഭയുടെ കണക്ക്. ഭീകരത പ്രോത്സാഹിപ്പിക്കുന്ന രാജ്യമായി റഷ്യയെ പ്രഖ്യാപിക്കണമെന്ന് വ്‌ളൊഡിമിര്‍ സെലന്‍സ്‌കി അമേരിക്കയോട് ആവശ്യപ്പെട്ടു. റഷ്യന്‍ കപ്പല്‍ തകര്‍ത്തത് യുക്രൈന്‍ മിസൈലെന്ന് അമേരിക്ക സ്ഥിരീകരിച്ചു. വിവിധ നഗരത്തില്‍ രക്ഷാപ്രവര്‍ത്തിനെത്തിയ ബസുകള്‍ക്കു നേരെ റഷ്യ വെടിയുതിര്‍ത്തെന്നും നിരവധി സാധാരണക്കാര്‍ കൊല്ലപ്പെട്ടുവെന്നും യുക്രൈന്‍ ആരോപിച്ചു. റഷ്യന്‍ പ്രദേശത്ത് യുക്രൈന്‍ നടത്തുന്ന ഏത് ആക്രമണത്തിന് തിരിച്ചടിയുണ്ടാകുമെന്നും മോസ്‌കോ മുന്നറിയിപ്പ് നല്‍കി.

Story Highlights: Massacre in Ukraine again; Thousands of bodies found in Kiev

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here