Advertisement

എയർ ഇന്ത്യ എയർപോർട്ട് സർവീസസ്; രാജ്യാന്തര വിമാനത്താവളങ്ങളിൽ 658 ഒഴിവുകൾ

April 17, 2022
Google News 2 minutes Read
air india

എ.ഐ എയർപോർട്ട് സർവീസസ് ലിമിറ്റഡിന് കീഴിൽ ലക്നൗ, കൊൽക്കത്ത രാജ്യാന്തര വിമാനത്താവളങ്ങളിൽ 658 കരാർ ഒഴിവുകൾ റിപ്പോർട്ട് ചെയ്തു. ലക്നൗവിലെ ഒഴിവുകളിൽ ഏപ്രിൽ 27 വരെയും കൊൽക്കത്തയിലെ ഒഴിവുകളിൽ ഏപ്രിൽ 22 വരെയും അപേക്ഷിക്കാം. www.aiasl.in

കസ്റ്റമർ ഏജന്റ് തസ്തികയിൽ 219 ഒഴിവുണ്ട്. യോഗ്യത; ബിരുദം, IATA-UFTAA/ IATA-FIATA/ IATA DGR/ IATA CARGO ഡിപ്ലോമ, അല്ലെങ്കിൽ ബിരുദവും ഒരു വർഷം പരിചയവും. പ്രായപരിധി; 28. ശമ്പളം; 21,300 രൂപ.

യൂട്ടിലിറ്റി ഏജന്റ് കം റാംപ് ഡ്രൈവർ തസ്തികയിൽ 111 ഒഴിവുണ്ട്. യോഗ്യത; പത്താം ക്ലാസ്ജയം, എച്ച്എംവി ഡ്രൈവിങ് ലൈസൻസ്. പ്രായപരിധി; 28. ശമ്പളം 19,350 രൂപ.

ഹാൻഡിമാൻ ഹാൻ ഡിവിമൻ തസ്തികയിൽ 302 ഒഴിവുണ്ട്. യോഗ്യത; പത്താംക്ലാസ് ജയം, ഹിന്ദി, ഇംഗ്ലിഷ്, പ്രാദേശിക ഭാഷകളിൽ അറിവ്. പ്രായപരിധി; 28. ശമ്പളം;17,520 രൂപ.

റാംപ് സർവീസ് ഏജന്റ് തസ്തികയിൽ 12 ഒഴിവുണ്ട്. യോഗ്യത; മെക്കാനിക്കൽ/ ഇലക്ട്രിക്കൽ പ്രൊഡക്ഷൻ ഇലക്ട്രോണിക്സ്/ ഓട്ടോമൊബൈൽ എൻജിനീയറി ങ് ഡിപ്ലോമ. അല്ലെങ്കിൽ മോട്ടർ വെഹിക്കിൾ ഓട്ടോ ഇലക്ട്രിക്കൽ എസി/ ഡീസൽ മെക്കാനിക് ബെഞ്ച് ഫിറ്റർ/വെൽഡർ വിഭാഗങ്ങളിൽ ഐടിഐയും എൻസിടിവിടിയും; എച്ച്എംവി ഡ്രൈവിങ് ലൈസൻസ്. പ്രായപരിധി; 28. ശമ്പളം; 21,300 രൂപ.

ഡ്യൂട്ടി മാനേജർ-ടെർമിനൽ തസ്തികയിൽ 6 ഒഴിവുണ്ട്. യോ​ഗ്യത; ബിരുദം, കംപ്യൂട്ടർ ഓപ്പറേഷൻസ്അറിവ്, 16 വർഷ പരിചയം. പ്രായപരിധി; 55. ശമ്പളം; 45,000 രൂപ.

ജൂനിയർ എക്സിക്യൂട്ടീവ് ടെക്നിക്കൽ തസ്തികയിൽ 6 ഒഴിവുണ്ട്. യോ​ഗ്യത; മെക്കാനിക്കൽ ഓട്ടമൊബൈൽ/ പ്രൊഡക്ഷൻ ഇലക്ട്രിക്കൽ/ ഇലക്ട്രിക്കൽ ആൻഡ് ഇലക്ട്രോണിക്സ്, ഇലക്ട്രോണിക്സ് ആൻഡ് കമ്യൂണിക്കേഷൻ, എൻജിനീയറിങ് ബിരുദം, എൽഎംവി. പ്രായപരിധി; 28. ശമ്പളം; 25,300 രൂപ.

ടെർമിനൽ മാനേജർ തസ്തികയിൽ ഒരൊഴിവാണുള്ളത്. യോ​ഗ്യത; ബിരുദം, കംപ്യൂട്ടർ ഓപ്പറേഷൻസ് അറിവ്, 20 വർഷ പരിചയം. പ്രായപരിധി; 55. ശമ്പളം; 75,000 രൂപ.

ഡപ്യൂട്ടി ടെർമിനൽ മാനേജർ പാക്സ് തസ്തികയിൽ ഒരൊഴിവാണുള്ളത്. യോ​ഗ്യത; ബിരുദം, കംപ്യൂട്ടർ ഓപ്പറേഷൻസ് അറിവ്, 18 വർഷ പരിചയം. പ്രായപരിധി; 55. ശമ്പളം; 60,000 രൂപ.

Story Highlights: Air India Airport Services; 658 vacancies at international airports

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here