Advertisement

കരസേന കമാൻഡർമാരുടെ യോഗം ഡൽഹിയിൽ ഇന്ന് മുതൽ

April 18, 2022
Google News 1 minute Read

അതിർത്തി സുരക്ഷ അടക്കം സുപ്രധാന വിഷയങ്ങൾ വിലയിരുത്താൻ കരസേന കമാൻഡർമാരുടെ യോഗം ഡൽഹിയിൽ ഇന്ന് മുതൽ. ഈ മാസം 22 വരെയാണ് യോഗം. വർഷത്തിൽ ഏപ്രിൽ, ഒക്ടോബർ മാസങ്ങളിലാണ് കരസേന കമാൻഡർമാരുടെ യോഗം നടക്കുന്നത്. കരസേനയിലെ ഉന്നത ഉദ്യോഗസ്ഥർ അതിർത്തിയിലെ സാഹചര്യം വിലയിരുത്തും. യുദ്ധമേഖലകളിലെ തയാറെടുപ്പുകൾ പരിശോധിക്കും. കരസേനയിലെ ആധുനികവൽക്കരണം, ഡിജിറ്റിലൈസേഷൻ, പുതിയ സാങ്കേതിക വിദ്യകളുടെ പ്രയോഗം, ഇ-വാഹനങ്ങൾ വാങ്ങുന്നത് തുടങ്ങിയ വിഷയങ്ങൾ ചർച്ചയാകും. ഏപ്രിൽ 21ന് പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗ് കരസേന കമാൻഡർമാരുടെ യോഗത്തെ അഭിസംബോധന ചെയ്യും.

Story Highlights: armed forces meeting today

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here