Advertisement

‘ഏകീകൃത കുർബാന നടപ്പിലാക്കണം’; ആവശ്യവുമായി കൊച്ചി സെൻ മേരീസ് ബസിലിക്കയിൽ വിശ്വാസികൾ

April 18, 2022
Google News 1 minute Read
cochin st mary's basilica

ഏകീകൃത കുർബാന നടപ്പിലാക്കണമെന്ന് ആവശ്യപ്പെട്ട് കൊച്ചി സെൻ മേരീസ് ബസിലിക്കയിൽ വിശ്വാസികൾ. ഈസ്റ്റർ മുതൽ സിനഡ് തീരുമാനം പ്രകാരമുള്ള ഏകീകൃത കുർബാന എറണാകുളം അങ്കമാലി അതിരൂപതയിൽ നടപ്പിലാക്കണമെന്ന് സീറോ മലബാർ സഭാധ്യക്ഷൻ മാർ ജോർജ് ആലഞ്ചേരി നിർദ്ദേശം നൽകിയിരുന്നു. അതുകൊണ്ട് തന്നെ സിനഡ് തീരുമാന പ്രകാരമുള്ള കുർബാന അല്ലാതെ മറ്റൊന്നും ബസിലിക്കയിൽ അർപ്പിക്കാൻ അനുവദിക്കില്ലെന്ന് ഒരു വിഭാഗം അറിയിച്ചു. ( cochin st mary’s basilica )

2021 നവംബർ 28 മുതലാണ് സിറോ മലബാർ സഭയിൽ ഏകീകൃത കുർബാന അർപ്പണ രീതി നിലവിൽ വന്നത്. പ്രായോഗിമായി നടപ്പാക്കാൻ സാധിക്കാത്ത ഇടങ്ങളിൽ തയ്യാറെടുപ്പുകൾക്ക് വേണ്ടി ഈസ്റ്റർ വരെ സമയം നീട്ടി നൽകുകയായിരുന്നു.

ഓശാന ഞായർ ദിവസം എറണാകുളം ബസിലിക്ക പള്ളിയിൽ കർദ്ദിനാൾ മാർ ജോർജ് ആലഞ്ചേരി, ആർച്ച് ബിഷപ്പ് ആന്റണി കരിയിൽ എന്നിവർ സംയുക്തമായി ഏകീകൃത കുർബാന അർപ്പിക്കാനായിരുന്നു സീറോ മലബാർ സഭാ സിനഡിന്റെ തീരുമാനം. അതിരൂപതയ്ക്ക് കീഴിലുള്ള ഏതെങ്കിലും പള്ളികളിൽ പുതിയ ആരാധനാക്രമം ഏർപ്പെടുത്താൻ അസൗകര്യങ്ങൾ ഉണ്ടെങ്കിൽ ആർച്ച് ബിഷപ്പിനോട് ഇളവ് തേടാവുന്നതാണെന്നും ഇക്കാര്യത്തിൽ കർദ്ദിനാളിന്റെ അംഗീകാരത്തോടെ സമയപരിധി നിശ്ചയിച്ച് ഇളവ് അനുവദിക്കാമെന്നും സിനഡ് വ്യക്തമാക്കിയിരുന്നു. ഓശാന ഞായർ മുതൽ പരിഷ്‌കരിച്ച കുർബാന രീതിയിലേക്ക് മാറാൻ മാർപാപ്പ അതിരൂപതയ്ക്ക് കത്ത് നൽകിയിരുന്നു. തുടർന്നായിരുന്നു സീറോ മലബാർ സഭാ സിനഡ് തീരുമാനം.

Story Highlights: cochin st mary’s basilica

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here