ശ്രീശാന്ത് ബോളിവുഡിലേക്ക്; ഹിന്ദി സിനിമയിൽ പാടി അഭിനയിക്കുന്നു

ക്രിക്കറ്റ് താരം ശ്രീശാന്ത് സിനമാപിന്നണി ഗായകനാവുകയാണ്. രാജ്യാന്തര ക്രിക്കറ്റിൽ നിന്ന് വിരമിച്ച ശേഷം സിനിമയിലും ടി.വി ഷോകളിലും കൂടുതൽ സജീവമാവുകയാണ് ശ്രീശാന്ത്. ( sreesanth enters bollywood )
സഹോദരി ഭർത്താവ് മധുബാലകൃഷ്ണനെ പോലെ ശ്രീശാന്തും പാട്ടുകാരനായെത്തുകയാണ്. ആദ്യ ഗാനം ഹിന്ദി ഭാഷയിലാണ്. കളിക്കളം പോലെ അനായാസമല്ല ശ്രീശാന്തിന് പാട്ടുകൾ. പക്ഷെ പാട്ടും സിനിമയും ടി.വി ഷോകളും സജീവമാക്കാനാണ് തീരുമാനം.
‘ആദ്യമായി ഞാൻ അഭിനയിക്കുന്ന ഹിന്ദി ചിത്രത്തിൽ തന്നെയാണ് പാടുന്നത്. അളിയൻ സ്ഥിരമായി പാടുന്ന സ്റ്റുഡിയോയിലാണ് ആദ്യമായി പാടാനും എത്തിയത്.’-ശ്രീശാന്ത് പറയുന്നു.
Read Also : ‘കളി കാണാതെ എഴുതിത്തള്ളരുത്’; വിഡിയോ പങ്കുവച്ച് ശ്രീശാന്ത്
മലയാളിയായ സജി പാലുരാൻ സംവിധാനം ചെയ്യുന്ന ഐറ്റം നമ്പർ 1 ഹിന്ദി സിനിമയിൽ മലയാളിയായ സജീവ് മംഗലത്താണ് സംഗീത സംവിധാനം. ‘വെറൈറ്റി പാട്ട് വേണമെന്നാണ് സജി ചേട്ടൻ എന്നോട് പറഞ്ഞത്. ചെയ്ത് കഴിഞ്ഞപ്പോൾ ആരെകൊണ്ട് പാടിക്കണമെന്ന ചിന്തയായി. മധു ബാലകൃഷ്ണൻ എന്റെ സുഹൃത്താണ്. ശ്രീശാന്ത് പാടുമെന്ന കാര്യം മധുവിലൂടെയാണ് അറിയുന്നത്. അങ്ങനെ ശ്രീശാന്തിനെ കൊണ്ട് പാട്ട് പാടിക്കാൻ തീരുമാനിക്കുകയായിരുന്നു’- ശ്രീശാന്ത്.
ദേശീയ തലത്തിൽ ലീഗ് മത്സരങ്ങളിലും മറ്റും കളി തുടരുന്ന ശ്രീശാന്ത് അഭിനയവും സിനിമയും ഒപ്പം കൊണ്ടു പോകാനാണ് തീരുമാനം.
Story Highlights: sreesanth enters bollywood
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here