ഡിവൈഎഫ്ഐ സംസ്ഥാന സെക്രട്ടറിയായി വികെ സനോജ് തുടർന്നേക്കും; പ്രസിഡന്റ് സ്ഥാനത്തേക്ക് ചിന്താ ജെറോമിനു പരിഗണന

ഡിവൈഎഫ്ഐ സംസ്ഥാന സെക്രട്ടറിയായി വി കെ സനോജ് തുടർന്നേക്കും. പ്രസിഡന്റ് സ്ഥാനത്ത് വി വസീഫ്, ചിന്താ ജെറോം എന്നിവരുടെ പേരുകൾക്കാണ് കൂടുതൽ പരിഗണന. ഉച്ചയോടെ സംഘടനയുടെ പുതിയ നേതൃത്വത്തെ അറിയാനാകും.
പ്രസിഡന്റ് സ്ഥാനത്ത് നിന്ന് എസ് സതീഷിന്റെ മാറ്റം ഉറപ്പാണ്. പകരം കോഴിക്കോട് നിന്നുള്ള വി വസീഫിന്റെ പേരുണ്ട്. പ്രസിഡന്റ്, സെക്രട്ടറി എന്നിവർ മലബാർ മേഖലയിൽ നിന്നാകും എന്നത് പ്രശ്മായി വന്നേക്കാം. ഈ സാഹചര്യത്തിലാണ് ജെയ്ക്ക് സി തോമസിന്റെയും, ചിന്താ ജെറോമിന്റെയും പേരുകൾക്ക് സാധ്യത കൂടുന്നത്. ചിന്ത വന്നാൽ സംഘടനയ്ക്ക് വനിത അധ്യക്ഷ എന്ന നേട്ടം കൂടി വന്നുചേരുകയും ചെയ്യും.
കൊല്ലത്ത് നിന്നുളള എസ്ആർ അരുൺ ബാബുവിന്റെ സാധ്യതയും തള്ളാൻ ആകില്ല. പ്രായപരിധി മാനദണ്ഡം കർശനമായി പാലിക്കും എന്ന് നേതൃത്വം വ്യക്തമാക്കുമ്പോൾ, സംസ്ഥാന സമിതിയിലെ വലിയൊരു വിഭാഗം അംഗങ്ങൾ ഇക്കുറി ഒഴിയും. അംഗത്വത്തിലെ വർധനയ്ക്ക് ആനുപാതികമായി സംസ്ഥാന സമിതി അംഗങ്ങളുടെ എണ്ണം കൂടാനിടയില്ലെന്നാണ് സൂചനകൾ.
Story Highlights: dyfi vk sanoj cintha jerome
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here