ഇന്നത്തെ പ്രധാന വാർത്തകൾ ( 01-05-2022 )
പിസി ജോർജിന് ഇടക്കാലജാമ്യം ( may 1 news round up )
വിദ്വേഷ പ്രസംഗം നടത്തിയ കേസിൽ മുൻ പൂഞ്ഞാർ എംഎൽഎ പിസി ജോർജിന് ഇടക്കാല ജാമ്യം. ഉപാധികളോടെയാണ് കോടതി ജാമ്യം അനുവദിച്ചത്. സാക്ഷികളെ സ്വാധീനിക്കരുതെന്നാണ് ഉപാധി.
പിസി ജോർജിനെ കാണാൻ അനുവദിച്ചില്ല; രോഷം പ്രകടിപ്പിച്ച് വി മുരളീധരൻ
എആർ ക്യാമ്പിലെത്തിച്ച പിസി ജോർജിനെ കാണാൻ കേന്ദ്രമന്ത്രി വി മുരളീധരനെ അനുവദിച്ചില്ല. കാര്യം തിരക്കാനെത്തിയ കേന്ദ്രമന്ത്രിക്ക് പോലും പ്രവേശനം നിഷേധിക്കുന്ന നിലപാടാണ് പിണറായി സർക്കാർ സ്വീകരിക്കുന്നതെന്ന് മന്ത്രി വി മുരളീധരൻ പറഞ്ഞു. ജാമ്യമില്ലാ വകുപ്പനുസരിച്ചാണ് പിസി ജോർജിനെ അറസ്റ്റ് ചെയ്തിരിക്കുന്നത്. പിസി ജോർജ് ഭീകരവാദിയല്ലെന്നും മാധ്യമപ്രവർത്തകർ കേരളത്തിന്റെ വക്താക്കളാകേണ്ടെന്നും അദ്ദേഹം വിമർശിച്ചു.
പി സി ജോര്‍ജിനെ അറസ്റ്റ് ചെയ്തു
വിദ്വേഷ പരാമര്‍ശം നടത്തിയതില്‍ മുന്‍ എംഎല്‍എ പിസി ജോര്‍ജിനെ അറസ്റ്റ് ചെയ്ത് പൊലീസ്. ഇന്ന് വെളുപ്പിനെ കസ്റ്റഡിയിലെടുത്ത പി സി ജോര്‍ജിനെ തിരുവനന്തപുരം എ ആര്‍ ക്യാമ്പില്‍ എത്തിച്ച് മിനിറ്റുകള്‍ക്കുള്ളില്‍ അറസ്റ്റ് രേഖപ്പെടുത്തുകയായിരുന്നു. 153 എ, 295 എ എന്നീ വകുപ്പുകള്‍ ചുമത്തിയാണ് അറസ്റ്റ്.
പിസി ജോർജിനെ കാണാൻ എആർ ക്യാമ്പിൽ വി മുരളീധരനെത്തി
എആർ ക്യാമ്പിലെത്തിച്ച പിസി ജോർജിനെ കാണാൻ കേന്ദ്ര വിദേശകാര്യസഹമന്ത്രി വി മുരളീധരനെത്തി. രാജ്യദ്രോഹ മുദ്യാവാക്യം ഉൾപ്പടെ വിളിക്കാൻ സ്വാതന്ത്ര്യം കൊടുക്കണമെന്ന് പറയുന്ന പാർട്ടിയായ സിപിഐഎം പിസി ജോർജിനെ ഇക്കാര്യത്തിൽ വേട്ടയാടുകയാണ്. ശ്രീനിവാസൻ വധക്കേസിലെ പ്രതികളെ പിടിക്കാൻ കാണിക്കാത്ത തിടുക്കമാണ് ഇക്കാര്യത്തിൽ കമ്മ്യൂണിസ്റ്റ് സർക്കാർ കാട്ടുന്നത്. യൂത്ത് ലീഗിന്റെ പരാതിയിൽ ആരെയും അകത്തിടാമെന്ന നിലപാടാണ് സർക്കാരിനുള്ളത്. ഇത് ആരെ പ്രീണിപ്പിക്കാനാണെന്ന് എല്ലാവർക്കുമറിയാം. പിസി ജോർജിനെ കണ്ട് കാര്യങ്ങൾ ചോദിച്ചറിഞ്ഞ ശേഷം വിശദമായി പ്രതികരിക്കാമെന്ന് വി മുരളീധരൻ അറിയിച്ചു.
പിസി ജോർജിനെ കൊണ്ടുപോകുന്ന വാഹനം തടഞ്ഞ് അഭിവാദ്യം അർപ്പിച്ച് ബിജെപി പ്രവർത്തകർ
പിസി ജോർജിനെ കൊണ്ടുപോകുന്ന വാഹനവും പൊലീസ് വാഹനവും വട്ടപ്പാറയ്ക്ക് സമീപം തടഞ്ഞ് നിർത്തി അഭിവാദ്യം അർപ്പിച്ച് ബിജെപി പ്രവർത്തകർ. ഇവിടെ കേന്ദ്രമന്ത്രി വി മുരളീധരൻ പങ്കെടുക്കുന്ന ബിജെപിയുടെ ഒരു പരിപാടി നടക്കുന്നാണ്ടിരുന്നു. അവിടെ നിന്ന പ്രവർത്തകരാണ് അഞ്ച് മിനിട്ടോളം വാഹനം തടഞ്ഞ് പിസി ജോർജിന് അഭിവാദ്യമർപ്പിച്ചത്. പ്രവർത്തകരെ ബലം പ്രയോഗിച്ച് മാറ്റിയശേഷമാണ് പിസി ജോർജിനെയും കൊണ്ട് വാഹനം മുന്നോട്ട് നീങ്ങിയത്. എല്ലാം കോടതിയിൽ പറയാമെന്നാണ് പിസി ജോർജ് പ്രതികരിച്ചത്.
വിദ്വേഷ പ്രസംഗം: പി സി ജോര്‍ജ് കസ്റ്റഡിയില്‍
വിദ്വേഷ പ്രസംഗം നടത്തിയതുമായി ബന്ധപ്പെട്ട് പി സി ജോര്‍ജ് കസ്റ്റഡിയില്‍. ജോര്‍ജിനെ ഉടന്‍ അറസ്റ്റ് ചെയ്‌തേക്കുമെന്നാണ് വിവരം.
തൊഴിലാളികളുടെ അവകാശങ്ങളെ പറ്റി ഓർമപ്പെടുത്തി ഇന്ന് മെയ് ദിനം
തൊഴിലാളികളുടെ അവകാശങ്ങളെ പറ്റി ഓർമപ്പെടുത്തി വീണ്ടുമൊരു മെയ് ദിനം. തൊഴിലിടത്തെ സുരക്ഷയും ആരോഗ്യവും എന്നതാണ് 2022ലെ തൊഴിലാളി ദിനത്തിന്റെ മുദ്രാവാക്യം.
ബസ്, ഓട്ടോ ചാര്‍ജ് വര്‍ധന ഇന്ന് മുതല്‍ പ്രാബല്യത്തില്‍
സംസ്ഥാനത്ത് ബസ്, ഓട്ടോ ടാക്‌സി പുതുക്കിയ നിരക്കുകള്‍ ഇന്ന് മുതല്‍ പ്രാബല്യത്തില്‍. ബസ് ചാര്‍ജ് മിനിമം പത്ത് രൂപയാക്കിയും ഓട്ടോ മിനിമം ചാര്‍ജ് 30 രൂപയായും വര്‍ധിപ്പിച്ചിരുന്നു.
Story Highlights: may 1 news round up
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here