Advertisement

ആക്ഷനും കോമഡിയുമായി മഞ്ജു വാര്യരും കൂട്ടരും; ‘ജാക്ക് ആൻഡ് ജിൽ’ ട്രെയിലർ

May 3, 2022
Google News 1 minute Read

സന്തോഷ് ശിവൻ സംവിധാനം ചെയ്യുന്ന മഞ്ജു വാര്യര്‍ ചിത്രം ജാക്ക് ആന്‍ഡ് ജില്ലിന്റെ ട്രെയിലർ പുറത്തിറങ്ങി. ബോളിവുഡ് സംവിധായകന്‍ കരണ്‍ ജോഹറാണ് ട്രെയിലർ പുറത്തിറക്കിയത്.

കോമഡിയും ആക്ഷനും എല്ലാം ഉള്‍പ്പെടുന്ന ഒരു പക്കാ എന്റര്‍ടൈനറായിരിക്കും ചിത്രമെന്നാണ് ട്രെയിലർ സൂചിപ്പിക്കുന്നത്. ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്ററും ഏറെ ശ്രദ്ധയാകര്‍ഷിച്ചിരുന്നു.
ഒരു ദേവിയുടെ ഗെറ്റപ്പില്‍ സ്‌കൂട്ടര്‍ ഓടിക്കുന്ന മഞ്ജു വാര്യരായിരുന്നു ഫസ്റ്റ്ലുക്ക് പോസ്റ്ററിലുണ്ടായിരുന്നത്. ചിത്രത്തിലെ കിം കിം എന്നു തുടങ്ങുന്ന ഗാനവും ഏറെ വൈറലായിരുന്നു.

ഗോകുലം ഗോപാലന്‍, സന്തോഷ് ശിവന്‍, എം പ്രശാന്ത് ദാസ് എന്നിവര്‍ ചേര്‍ന്നാണ് സയന്‍സ് ഫിക്ഷന്‍ കോമഡി ഗണത്തില്‍പ്പെടുന്ന ജാക്ക് ആന്‍ഡ് ജില്‍ നിര്‍മ്മിച്ചിരിക്കുന്നത്.

ചിത്രത്തിൽ സൗബിൻ ഷാഹിർ, നെടുമുടി വേണു, ഇന്ദ്രൻസ്, ബേസിൽ ജോസഫ്, കാളിദാസ് ജയറാം, അജു വർഗീസ്, സേതുലക്ഷ്‌മി, ഷായ്‌ലി കിഷൻ, എസ്‍തേര്‍ അനിൽ തുടങ്ങി മികച്ചൊരു താരനിര അണിനിരക്കുന്നുമുണ്ട്.മെയ് 20ന് ചിത്രം തീയറ്ററുകളിൽ പ്രദർശനത്തിന് എത്തും. ജോയ് മൂവി പ്രോഡക്ഷൻസാണ് ചിത്രം തീയറ്ററുകളിൽ വിതരണത്തിന് എത്തിക്കുന്നത്.

Story Highlights: Jack N’ Jill Malayalam Official Trailer

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here