കേരളത്തിലെ ആദ്യ ഷവര്‍മ മരണം; പത്തുവര്‍ഷമായിട്ടും നീതി കിട്ടാതെ സച്ചിന്റെ കുടുംബം

കേരളത്തില്‍ ആദ്യമായി ഷവര്‍മ്മ കഴിച്ചതിനെ തുടര്‍ന്ന് ഭക്ഷ്യ വിഷാബാധയേറ്റ് യുവാവ് മരിച്ച കേസില്‍ നീതി ലഭിച്ചില്ലെന്ന് കുടുബം. ആലപ്പുഴ ചെറുതന സ്വദേശി സച്ചിന്‍ മാത്യു പത്ത് വര്‍ഷം പിന്നിട്ടിട്ടും അന്വേഷണം എങ്ങുമെത്തിയില്ല. 2012 ജൂലൈ 23 ആയിരുന്നു സച്ചിന്‍ മരണപ്പെട്ടത്.
തിരുവനന്തപുരം വഴുതക്കാടുള്ള ഹോട്ടലില്‍ നിന്നും ഷവര്‍മ്മ വാങ്ങി കഴിച്ചതാണ് സച്ചിനെ മരത്തിലേക്ക് എത്തിച്ചത്. സച്ചിന് പുറമെ 38 പേര്‍ക്ക് ഷവര്‍മയില്‍ നിന്ന് ഭക്ഷ്യവിഷബാധയേറ്റിരുന്നു. സംഭവം നടന്ന് പത്ത് വര്‍ഷം കഴിഞ്ഞിട്ടും കേരളത്തിലെ ആദ്യ ഷവര്‍മ്മ മരണത്തിന്റെ അന്വേഷണം എങ്ങും എത്താതെ ഇഴഞ്ഞുനീങ്ങുകയാണ്.
സച്ചിന്റെ ഫോറന്‍സിക് റിപ്പോര്‍ട്ട് ഉള്‍പ്പടെ ആട്ടിമറിക്കാന്‍ ശ്രമിക്കുന്നതായും കുടുംബം ആരോപിച്ചു. നിലവില്‍ ഹൈകോടതിയിലാണ് കേസ് ഉള്ളത്. ഭക്ഷ്യ സുരക്ഷ വിഭാഗം അന്ന് കൃത്യമായി നിലപാട് സ്വീകരിച്ചിരുന്നെങ്കില്‍ വീണ്ടും ഒരു കുടുംബത്തിന് നഷ്ടം സഹിക്കേണ്ടിവരില്ലായിരുന്നു എന്ന് സച്ചിന്റെ മാതാപിതാക്കള്‍ പറഞ്ഞു.
Read Also :ഷിഗെല്ല രോഗബാധ; കാസര്‍ഗോഡ് ജില്ലയില്‍ ജാഗ്രത കടുപ്പിച്ച് ആരോഗ്യവകുപ്പ്
സച്ചിന്റെ മരണം മറ്റേതെങ്കിലും ഏജന്‍സി അന്വേഷിക്കണമെന്നാവശ്യപ്പെട്ട് നിലവില്‍ കുടുംബം ഹൈക്കോടതിയില്‍ അപ്പീല്‍ നല്‍കിയിട്ടുണ്ട്. കോടതിയുടെ മേല്‍നോട്ടത്തിനുള്ള അന്വേഷണത്തിനും ആവശ്യപ്പെട്ടിട്ടുണ്ട്. മകന്റെ മരണത്തിന്റെ കാരണക്കാരെ വെളിച്ചത്തുകൊണ്ടുവരണമെന്നും പിതാവ് ട്വന്റിഫോറിനോട് പറഞ്ഞു
Story Highlights: kerala’s first shavarma death sachin’s family seeks justice
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here