പുതുചരിത്രമെഴുതി ഫ്‌ളവേഴ്‌സ് ഒരു കോടി; 12 മണിക്കൂർ നീളുന്ന അപൂർവ ടെലിവിഷൻ ഷോ ഇന്ന്

ഫ്‌ളവേഴ്‌സ് ഒരു കോടിയുടെ സംസ്ഥാന സമ്മേളന വിശേഷങ്ങൾ ഇന്ന്. ‘ഒരു കോടി കിലുക്കം എന്ന പേരിലാണ് 250 എപ്പിസോഡുകളുടെ ആഘോഷം പ്രക്ഷകരിലേക്ക് എത്തുക. ഇ്‌ന് രാവിലെ 11 മണി മുതൽ രാത്രി 11 മണി വരെയാണ് പരിപാടി. 12 മണിക്കൂർ നീളുന്ന അപൂർവ ടെലിവിഷൻ ഷോയിലൂടെ ഫ്‌ളവേഴ്‌സ് ടെലിവിഷൻ ചരിത്രത്തിൽ പുതിയൊരു ഏടാണ് രചിക്കുന്നത്. ( flowers oru kodi 250 episode celebration )
250 എപ്പിസോഡുകളിലൂടെ പറഞ്ഞത് 272 ജീവിത കഥകൾ…എല്ലാം നഷ്ടപെട്ടവർക്ക് ജീവിതത്തിൽ പുതുവിളിച്ചമേകാൻ ഒരു കോടിക്കായി. അതുതന്നെയായിരുന്നു ഈ പരിപാടിയുടെ വിജയവും.
ഫ്‌ളവേഴ്‌സ് ഒരു കോടിയേ ചേർത്തുപിടിച്ച പ്രക്ഷകർക്കുള്ള സമ്മാനമാണ് ഒരു കോടി കിലുക്കം എന്ന സ്‌പെഷ്യൽ ഇവന്റ്. 250-ാം എപ്പിസോഡിന്റെ ആഘോഷത്തിന് ‘ഒരു കോടി കിലുക്കം’ എന്നാണ് പേര് നൽകിയിരിക്കുന്നതെന്ന് ഷോ ഡയറക്ടർ രാകേഷ് ട്വന്റിഫോറിനോട് പറഞ്ഞു. 250 എപ്പിസോഡുകളിലായി വന്ന 272 ൽ പരം മത്സരാർത്ഥികളെയും ഒരുമിച്ചുകൂട്ടിയാണ് ഒരു കോടി കിലുക്കം ഉത്സവമാക്കിയത്.
പാട്ടും നൃത്തവും തമാശയുമായി ഇന്ന് 11 മണിമുതൽ ഫ്‌ളവേഴ്‌സ് ചാനലിൽ പ്രക്ഷകർക്കും ആഘോഷിക്കാം ഒരു കോടിയുടെ വിജയം.
Story Highlights: flowers oru kodi 250 episode celebration
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here