യുവതികൾ മുടിയിൽ ചായം തേക്കരുത്, ഇറുകിയ ജീൻസ് ധരിക്കരുത്; വിലക്കുമായി ഉത്തരകൊറിയ

ഇറുകിയ ജീൻസിനും ചായം തേച്ച മുടിയ്‌ക്കും വിലക്കേർപ്പെടുത്തി ഉത്തരകൊറിയ. 20 നും 30 നും ഇടയിൽ പ്രായമുള്ള യുവതികളെ ലക്ഷ്യം വെച്ചാണ് ഉത്തരകൊറിയ ഈ വിചിത്ര നിയമം പുറപ്പെടുവിച്ചത്. പാശ്ചാത്യ ട്രെൻഡുകൾ രാജ്യത്ത് നിന്ന് പാടെ തുടച്ചു മാറ്റുക എന്നതാണ് ഇത്തരം നിയമങ്ങളുടെ ലക്ഷ്യം. നിയമം ലംഘിക്കുന്നവർക്ക് കടുത്ത ശിക്ഷയും പിഴയും ഉണ്ടെന്നാണ് അന്താരാഷ്‌ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്.
നിയമം ലംഘിച്ച ആളുകളെ ഓഫീസിലേക്ക് കൊണ്ടുപോവുകയും ശേഷം അവർ അവിടെ വെച്ച് തങ്ങളുടെ കുറ്റകൃത്യങ്ങൾ രേഖാമൂലം സമ്മതിക്കണം. പിന്നീട് മാറ്റി ധരിക്കാനുള്ള വസ്ത്രങ്ങൾ വീട്ടിൽ നിന്ന് കൊണ്ട് വന്നാലേ ഇവരെ പുറത്ത് വിടുകയുള്ളൂ എന്നാണ് റിപ്പോർട്ടുകൾ.
ഇതിന് മുൻപ് ഉത്തരകൊറിയയിൽ ഇനി പത്ത് ദിവസം ആരും ചിരിക്കാൻ പാടില്ലെന്ന് നിർദേശം നൽകിയിരുന്നു. ഒപ്പം ഷോപ്പിംഗ് നടത്താനോ, മദ്യപിക്കാനോ പാടില്ലെന്നും ഒഴിവുവേളകളിൽ വിനോദങ്ങളിൽ ഏർപ്പെടാനും ആളുകൾക്ക് വിലക്കും ഏർപ്പെടുത്തിയിരുന്നു. മുൻ നേതാവ് കിം ജോങ്-ഇലിന്റെ പത്താം ചരമവാർഷികതൊട് അനുബന്ധിച്ചായിരുന്നു കടുത്ത വിലക്കുകൾ ഏർപ്പെടുത്തിയിരുന്നത്.
വിചിത്ര നിയമങ്ങൾ കൊണ്ട് ലോകത്തെ ആകെ അമ്പരപ്പിക്കുന്ന ഭരണാധികാരിയാണ് കിം ജോങ് ഉൻ. അദ്ദേഹം പുറപ്പെടുവിക്കുന്ന വിചിത്ര നിയമങ്ങൾ എന്നും ചർച്ചയാകാറുണ്ട്.
Story Highlights: North Korea bans tight jeans, dyed hair
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here