Advertisement

എന്‍ഡോസള്‍ഫാന്‍ നഷ്ടപരിഹാര വിതരണത്തിലെ കാലതാമസം; രൂക്ഷ വിമർശനവുമായി സുപ്രിംകോടതി

May 13, 2022
Google News 1 minute Read

എന്‍ഡോസള്‍ഫാന്‍ ഇരകള്‍ക്ക് അഞ്ച് വർഷമായിട്ടും എന്തുകൊണ്ടാണ് നഷ്ടപരിഹാരം നൽകാത്തതെന്ന് സുപ്രിംകോടതി. ജനക്ഷേമം ലക്ഷ്യമാക്കുന്ന സർക്കാരിന് ഇരകളെ അവഗണിക്കാൻ കഴിയില്ല. നഷ്ടപരിഹാരം ലഭിക്കാതെ എത്രപേർ മരിച്ചിട്ടുണ്ടാകും എന്നും കോടതി ചോദിച്ചു. കോടതിയെ സമീപിച്ച എട്ട് പേർക്ക് നഷ്ടപരിഹാരത്തിന് പുറമെ 50,000 രൂപ നൽകണമെന്ന് കോടതി നിർദേശിച്ചു. ഡിവൈ എഫ് ഐ സമർപ്പിച്ച ഹർജിയിലാണ് സംസ്ഥാന സർക്കാരിനെതിരെയുള്ള സുപ്രിംകോടതിയുടെ വിമർശനം.

Read Also: എൻഡോ സൾഫാൻ ദുരിത ബാധിതർ വീണ്ടും സമരത്തിലേക്ക്

5 ലക്ഷം രൂപ വീതം നഷ്ടപരിഹാരം നൽകാൻ 2017ലാണ് സുപ്രിംകോടതി ഉത്തരവിട്ടത്. എന്നാല്‍ 3704 ഇരകളില്‍ 8 പേര്‍ക്ക് മാത്രമാണ് ഇതുവരെ നഷ്ടപരിഹാരം ലഭിച്ചത്. ഇതിനെതിരെ സമര്‍പ്പിച്ച കോടതിയലക്ഷ്യ ഹര്‍ജിയിലാണ് സുപ്രിംകോടതി സംസ്ഥാന സര്‍ക്കാരിനെ രൂക്ഷമായി വിമര്‍ശിച്ചത്.ഒരു ജനക്ഷേമ സർക്കാരിന് നഷ്ടപരിഹാരം നൽകാതിരിക്കാൻ ആകില്ലെന്നും കോടതി കൂട്ടിച്ചേർത്തു.

Story Highlights: Supreme Court on Endosulfan Compensation

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here