ഇന്നത്തെ പ്രധാനവാര്‍ത്തകള്‍ (13-5-22)
പണത്തിന്റെ പേരില്‍ നിരന്തരം മര്‍ദിച്ചു; ഷഹാനയുടെ മാതാവ് ട്വന്റിഫോറിനോട്
കോഴിക്കോട് മരിച്ച നിലയില്‍ കണ്ടെത്തിയ നടിയും മോഡലുമായ ഷഹാനയെ ഭര്‍ത്താവ് കൊലപ്പെടുത്തിയതാണെന്ന ആരോപണത്തില്‍ ഉറച്ച് ബന്ധുക്കള്‍. ഭര്‍ത്താവ് സജാദ് നിരവധി തവണ സ്ത്രീധനത്തിന്റെ പേരില്‍ ഷഹാനയെ മര്‍ദിച്ചിട്ടുണ്ടെന്ന് ഉമ്മ ഉമൈബ
കോണ്‍ഗ്രസില്‍ നിന്ന് പുറത്താക്കിയ നടപടിയില്‍ മനസുതുറന്ന് കെ വി തോമസ്. അഞ്ച് രൂപയുടെ മെമ്പര്‍ഷിപ്പില്‍ നിന്ന് മാത്രമാണ് താന്‍ പുറത്താക്കപ്പെട്ടത്. കോണ്‍ഗ്രസ് എന്ന വികാരത്തില്‍ നിന്ന് തന്നെ പുറത്താക്കാന്‍ കഴിയില്ലെന്നും കെ വി തോമസ്
ലിതാരയുടെ മരണം; ദുരൂഹത നീക്കാൻ ഇടപെട്ട് എംഎൽഎ [ട്വന്റിഫോർ ഇംപാക്ട്]
ഇന്ത്യൻ ബാസ്കറ്റ് ബോൾ താരം കെസി ലിതാരയുടെ മരണത്തിലെ ദുരൂഹത നീക്കാൻ ഇടപെട്ട് ബിഹാറിലെ ദിഗ്ഗ എംഎൽഎ സഞ്ജീവ് ചൗരസ്യ. ബിഹാർ പൊലീസ് അന്വേഷണം വേഗത്തിലാക്കാമെന്ന് ഉറപ്പുനൽകിയതായി ഇദ്ദേഹം 24നോട് പറഞ്ഞു.
കോഴിക്കോട് നടിയും മോഡലുമായ യുവതി ദുരൂഹ സാഹചര്യത്തിൽ മരിച്ചു; ഭർത്താവ് കസ്റ്റഡിയിൽ
കോഴിക്കോട് ചേവായൂരിൽ നടിയും മോഡലുമായ യുവതി ദുരൂഹ സാഹചര്യത്തിൽ മരിച്ചു. കാസർഗോഡ് ചെറുവത്തൂർ സ്വദേശിനി ഷഹാന(20)യാണ് മരിച്ചത്. ഭർത്താവ് സജാദിനെ പൊലീസ് കസ്റ്റഡിയിലെടുത്തു.
റിഫ മെഹ്നുവിന്റെ മരണം; ഭര്‍ത്താവ് മെഹ്നാസിനായി ലുക്കൗട്ട് നോട്ടിസ്
വ്‌ളോഗര്‍ റിഫ മെഹ്നുവിന്റെ ആത്മഹത്യയില്‍ ഭര്‍ത്താവ് മെഹ്നാസിനായി പൊലീസ് ലുക്കൗട്ട് നോട്ടിസ് ഇറക്കി. ചോദ്യം ചെയ്യലിന് ഹാജരാകണമെന്നാവശ്യപ്പെട്ടെങ്കിലും ഹാജാരകാത്തതിനെ തുടര്‍ന്നാണ് ലുക്കൗട്ട് നോട്ടിസ് ഇറക്കുന്നത്
തന്നെ പുറത്താക്കാന്‍ സുധാകരന് അധികാരമില്ല; ഔദ്യോഗികമായി അറിയിപ്പ് ലഭിച്ചിട്ടില്ലെന്ന് കെ വി തോമസ്
കോണ്‍ഗ്രസില്‍ നിന്ന് പുറത്താക്കിയ വിവരം തന്നെ അറിയിച്ചിട്ടില്ലെന്ന് മുതിര്‍ന്ന് നേതാവ് കെ വി തോമസ്. ഇത്തരം ഔദ്യോഗിക കാര്യങ്ങള്‍ ഇ മെയില്‍ മുഖാന്തരമാണ് അറിയിക്കേണ്ടത്.
തൃക്കാക്കരക്കാര്‍ക്ക് അബദ്ധം പറ്റി; മുഖ്യമന്ത്രിയുടെ പ്രസ്താവന രാഷ്ട്രീയ ആയുധമാക്കി യുഡിഎഫ്
കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ തൃക്കാക്കരക്കാര്‍ക്ക് അബദ്ധം പറ്റിയെന്ന മുഖ്യമന്ത്രിയുടെ പ്രസ്താവനയെ രാഷ്ട്രീയ ആയുധമാക്കി മാറ്റി കോണ്‍ഗ്രസ്
വിളിച്ചാല്‍ ഫോണ്‍ പോലും എടുക്കില്ല; വീണാ ജോര്‍ജിനെതിരെ വിമര്‍ശനവുമായി ഡെപ്യൂട്ടി സ്പീക്കര്‍
ആരോഗ്യമന്ത്രി വീണാ ജോര്‍ജിനെതിരെ രൂക്ഷ വിമര്‍ശനവുമായി ഡെപ്യൂട്ടി സ്പീക്കര്‍ ചിറ്റയം ഗോപകുമാര്‍. എന്റെ കേരളം പ്രദര്‍ശനത്തില്‍ തന്നെ അവഗണിച്ചെന്ന ആരോപണമാണ് മന്ത്രിക്കെതിരെ ഡെപ്യൂട്ടി സ്പീക്കര്‍ ഉന്നയിച്ചത്.
ഡിജിപിയുടെ അദ്ധ്യക്ഷതയിൽ ഇന്ന് ഉന്നതതല പൊലീസ് യോഗം
ഡിജിപി അനിൽകാന്തിന്റെ അദ്ധ്യക്ഷതയിൽ ഇന്ന് ഉന്നതതല പൊലീസ് യോഗം ചേരും. രാവിലെ 11 മണിക്ക് പൊലീസ് ആസ്ഥാനത്താണ് യോഗം. ക്രമസമാധാനപ്രശ്നം ഉൾപ്പടെയുള്ള വിഷയങ്ങൾ ചർച്ചയാവും.
Story Highlights: todays headlines (13-5-22)
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here