Advertisement

പി. ശ്രീരാമകൃഷ്ണന്റെ മകളുടെ വിവാഹം തവനൂര്‍ വൃദ്ധസദനത്തില്‍; ചടങ്ങ് ഈ മാസം 22ന്

May 18, 2022
Google News 2 minutes Read
p sreeramakrishnan daughter's marriage will held at old age home

മുന്‍ സ്പീക്കറും നോര്‍ക്ക റൂട്‌സ് ഉപാധ്യക്ഷനുമായ പി.ശ്രീരാമകൃഷ്ണന്റെ മകള്‍ നിരഞ്ജനയുടെ വിവാഹം ഈ മാസം 22ന് നടക്കും. ആര്‍ഭാടങ്ങളില്ലാതെ ലളിതമായി, തവനൂരിലെ വൃദ്ധ സദനത്തില്‍ വച്ചാണ് വിവാഹം നടക്കുക. 22ന് രാവിലെ 9നാണ് ചടങ്ങുകള്‍. പ്രത്യേകം ക്ഷണിക്കപ്പെട്ടവര്‍ മാത്രമാണ് ചടങ്ങില്‍ പങ്കെടുക്കുന്നത്.

തിരുവനന്തപുരം പി.ടി.നഗറില്‍ വൈറ്റ് പേളില്‍ ശിവകുമാറിന്റെയും ചിത്രലേഖയുടെയും മകന്‍ സംഗീതാണ് നിരഞ്ജനയുടെ വരന്‍. നിരഞ്ജനയുടെ താത്പര്യ പ്രകാരമാണ് വിവാഹം വൃദ്ധസദനത്തില്‍വച്ച് നടത്തുന്നത്. ഇവിടെ ഇടയ്ക്കിടെ ശ്രീരാമകൃഷ്ണനും കുടുംബവും സന്ദര്‍ശനം നടത്താറുണ്ട്.

Read Also: രാജപദവിയിൽ തിളങ്ങിയ 70 വർഷങ്ങൾ; ആഘോഷങ്ങൾ സജീവം, വിപണിയിൽ എലിസബത്ത് രാജ്ഞിയുടെ ബാര്‍ബി ക്വീന്‍ പാവയുടെ വില 70000 പിന്നിട്ടു…

Story Highlights: p sreeramakrishnan daughter’s marriage will held at old age home

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here