കോഴിക്കോട് നൈനാംവളപ്പില്‍ സ്ഥാപിച്ച ഗാബിയോണ്‍ കടല്‍ഭിത്തി തകര്‍ന്നു; ഭീതിയില്‍ തീരമേഖല

പരീക്ഷണാടിസ്ഥാനത്തില്‍ കോഴിക്കോട് നൈനാംവളപ്പ് തീരത്ത് സ്ഥാപിച്ച ഗാബിയോണ്‍ കടല്‍ഭിത്തി തകര്‍ന്നതോടെ ഭീതിയിലായി തീരമേഖല. ഇരുപത് വര്‍ഷത്തോളം തീരം സുരക്ഷിതമായിരിക്കുമെന്ന പ്രഖ്യാപനത്തോടെ സ്ഥാപിച്ച കടല്‍ഭിത്തിയാണ് പത്ത് വര്‍ഷം തികയും മുന്‍പ് തകര്‍ന്നത്.
വലയ്ക്കുള്ളില്‍ കരിങ്കല്ല് അടുക്കി വച്ച് കടല്‍ഭിത്തി കെട്ടുന്ന രീതിയാണ് ഗാബിയോണ്‍. ചെന്നൈ ഐഐടി രൂപകല്‍പന ചെയ്ത മാതൃകയാണ് പരീക്ഷണടിസ്ഥാനത്തില്‍ സ്ഥാപിച്ചത്. എന്നാല്‍ ശക്തമായ തിരയില്‍ വല പൊട്ടി കല്ലുകളെല്ലാം ഇളകി മാറി. നൈനാംവളപ്പ്, കണ്ണംപറമ്പ്, മുഖദാര്‍ തീരത്തായി ഒരു കിലോമീറ്റര്‍ നീളത്തില്‍ കെട്ടിയ കടല്‍ഭിത്തിയാണ് തകര്‍ന്നത്. ഇതോടെ തീരദേശപാത ഉള്‍പ്പടെ അപകടത്തിലായി. മാറാട് കൈതവളപ്പ് തീരത്ത് സ്ഥാപിച്ച ഗാബിയോണ്‍ കടല്‍ഭിത്തിയും ശക്തമായ തിരമാലയില്‍ തകര്‍ന്നിരുന്നു.
Story Highlights: Gabion sea wall at Kozhikode Nainambalappu collapses; Coast in fear
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here