മഞ്ഞക്കുപ്പായത്തിൽ ഇന്ന് ധോണിയുടെ അവസാന മത്സരം?; ആകാംക്ഷയിൽ ക്രിക്കറ്റ് ലോകം

സൂപ്പർ താരം മഹേന്ദ്ര സിംഗ് ധോണി ഇന്ന് അവസാന ഐപിഎൽ മത്സരം കളിച്ചേക്കുമോ എന്ന ആശങ്കയിലാണ് ക്രിക്കറ്റ് ലോകം. രാജസ്ഥാൻ റോയൽസിനെതിരെ ഇന്ന് സീസണിലെ അവസാന മത്സരത്തിനിറങ്ങുന്ന ചെന്നൈ ജഴ്സിയിൽ താരം ഇനി കളിച്ചേക്കില്ലെന്നാണ് കരുതപ്പെടുന്നത്. അടുത്ത സീസണിലും ധോണി ടീമിനൊപ്പമുണ്ടാവുമെന്ന് ടീം ഉടമകൾ സൂചിപ്പിച്ചിരുന്നു എങ്കിലും ധോണി തന്നെയാവും ഇത് തീരുമാനിക്കുക. ക്യാപ്റ്റൻസിയുമായി ബന്ധപ്പെട്ട അനിശ്ചിതത്വങ്ങൾ നിലനിൽക്കുന്ന സാഹചര്യത്തിൽ ധോണി ടീമിൽ തുടർന്നാലും അത്ഭുതമില്ല.
40 വയസുകാരനായ ധോണി കഴിഞ്ഞ 14 സീസണുകളായി ചെന്നൈ സൂപ്പർ കിംഗ്സിനെ നയിക്കുന്നു. ഈ സീസണിൻ്റെ തുടക്കത്തിൽ ധോണിക്ക് പകരം ജഡേജയെ നായകനാക്കി നിയമിച്ചെങ്കിലും തുടർ തോൽവികൾക്ക് പിന്നാലെ ധോണി വീണ്ടും നായകത്വം ഏറ്റെടുത്തു. നിലവിൽ പരുക്ക് കാരണം ജഡേജ ടീമിൽ നിന്ന് പുറത്താണ്. തൻ്റെ ക്യാപ്റ്റൻ സ്ഥാനം നഷ്ടമായത് ജഡേജയ്ക്ക് അസ്വാരസ്യം ഉണ്ടാക്കിയെന്ന് വിവരമുണ്ട്. താരവും മാനേജ്മെൻ്റുമായി ഉരസലിലാണെന്നും റിപ്പോർട്ടുകൾ വന്നിരുന്നു. എന്നാൽ, ഫ്രാഞ്ചൈസി സിഇഒ ഈ റിപ്പോർട്ടുകൾ തള്ളി. ജഡേജ അടുത്ത വർഷവും ടീമിനൊപ്പമുണ്ടാവുമെന്ന് അദ്ദേഹം പറഞ്ഞു.
Story Highlights: ms dhoni chennai super kings
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here