ഇന്നത്തെ പ്രധാനവാര്‍ത്തകള്‍ (22-5-22)
സില്‍വര്‍ ലൈനല്ല, കേരളത്തിന്റേത് ഡാര്‍ക്ക് ലൈന്‍; നന്ദിഗ്രാം ഓര്‍മവേണമെന്ന് മേധാ പട്കര്‍
സില്‍വര്‍ ലൈന്‍ പദ്ധതിക്കെതിരെ പരിസ്ഥിതി പ്രവര്‍ത്തക മേധാ പട്കര്‍. സില്‍വര്‍ ലൈനല്ല കേരളത്തിന്റേത് ഡാര്‍ക് ലൈനാണ്. പദ്ധതിയില്‍ സര്‍ക്കാരിന് പോലും വ്യക്തതയില്ല. നന്ദിഗ്രാമിലെ സാഹചര്യം കേരള സര്‍ക്കാരിന് ഓര്‍മ വേണം.
സംസ്ഥാനത്ത് മഴ തുടരും; മൂന്ന് ഡാമുകളില്‍ റെഡ് അലേര്‍ട്ട്
സംസ്ഥാനത്ത് മൂന്ന് ഡാമുകളില്‍ റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ചു. തൃശൂര്‍ പെരിങ്ങല്‍കുത്ത്, ഇടുക്കി കല്ലാര്‍കുട്ടി, ലോവര്‍ പെരിയാര്‍ ഡാമുകളിലാണ് റെഡ് അലേര്‍ട്ട്. ഡാമുകളില്‍ നിന്ന് നേരിയ അളവില്‍ വെള്ളം പുറത്തേക്ക് ഒഴുക്കുന്നുണ്ട്.
മര്‍ദിച്ചതില്‍ പൊലീസിനെതിരെ പരാതി നല്‍കിയ വൃദ്ധനെ കൊല്ലത്ത് നിന്ന് ഇടുക്കിയിലേക്ക് മൊഴിനല്‍കാന്‍ വിളിച്ച സംഭവത്തില്‍ ഡിജിപിക്ക് കത്ത്. കേസന്വേഷണം കൊല്ലം റൂറല്‍ പരിധിയിലെ ഏതെങ്കിലും പൊലീസ് ഉദ്യോഗസ്ഥനെ ഏല്‍പ്പിക്കണമെന്ന ആവശ്യവുമായാണ് ഡിജിപിക്ക് കത്തയച്ചിരിക്കുന്നത്.
നടിയെ ആക്രമിച്ച കേസ്: നിലപാട് മാറ്റി അന്വേഷണ സംഘം; കാവ്യ മാധവന്‍ പ്രതിയാകില്ല
നടിയെ ആക്രമിച്ച കേസില്‍ കാവ്യ മാധവനും അഭിഭാഷകനും പ്രതിയായേക്കില്ല. കേസ് ഇനിയും നീട്ടിക്കൊണ്ട് പോകേണ്ടതില്ലെന്ന തീരുമാനത്തിലാണ് അന്വേഷണ ഉദ്യോഗസ്ഥര്‍. മെയ് 31ന് തന്നെ കേസിന്റെ തുടരന്വേഷണ റിപ്പോര്‍ട്ട് അന്വേഷണസംഘം കോടതിയില്‍ സമര്‍പ്പിക്കും.
ഇനി സഹിക്കാന്‍ വയ്യ; കിരണ്‍ കുമാര്‍ മര്‍ദിച്ചതായി വെളിപ്പെടുത്തുന്ന വിസ്മയയുടെ ശബ്ദസന്ദേശം പുറത്ത്
കൊല്ലത്തെ വിസ്മയ കേസില്‍ കൂടുതല്‍ തെളിവുകള്‍ പുറത്ത്. വിസ്മയ ശാരീരിക മാനസിക പീഡനം ഏറ്റിരുന്നു എന്നത് തെളിയിക്കുന്ന വിസ്മയയുടെ ശബ്ദ സന്ദേശമാണ് പുറത്തെത്തിയിരിക്കുന്നത്.
തൃക്കാക്കര ഉപതെരഞ്ഞെടുപ്പ്; ട്വന്റി-20-ആം ആദ്മി നിലപാട് ഇന്നറിയാം
തൃക്കാക്കര ഉപതെരഞ്ഞെടുപ്പില്‍ ജനക്ഷേമ മുന്നണി ഇന്ന് നിലപാട് പ്രഖ്യാപിക്കും. ഉച്ച കഴിഞ്ഞ് മൂന്ന് മണിക്ക് കിറ്റെക്‌സ് ആസ്ഥാനത്ത് നടക്കുന്ന വാര്‍ത്താ സമ്മേളനത്തിലാകും നിലപാട് പ്രഖ്യാപിക്കുക. ട്വന്റി-20, ആം ആദ്മി സംയുക്ത സ്ഥാനാര്‍ത്ഥിയെ നിര്‍ത്താതെ വന്നതോടെ യുഡിഎഫിനും എല്‍ഡിഎഫിനും ഈ വോട്ടുകളില്‍ പ്രതീക്ഷയുണ്ട്.
വിദ്വേഷ പ്രസംഗം: പി സി ജോര്‍ജിനെ തേടി പൊലീസ്; അന്വേഷണം തുടരുന്നു
വിദ്വേഷ പ്രസംഗ കേസില്‍ പി സി ജോര്‍ജിനെ കണ്ടെത്താനുള്ള തെരച്ചില്‍ ഇന്നും തുടരാൻ പൊലീസ്. ഇന്നലെ പി സി ജോര്‍ജിന്‍റെ ഈരാറ്റുപേട്ടയിലെ വീട്ടില്‍ എത്തി പൊലീസ് തെരച്ചിൽ നടത്തിയെങ്കിലും കണ്ടെത്താൻ കഴിഞ്ഞിരുന്നില്ല.
Story Highlights: todays headlines (22-5-22)
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here