‘വിസ്മയയ്ക്ക് നീതി ലഭിച്ചു, സമൂഹത്തിന് നൽകിയ സന്ദേശമാണ് ഈ വിധി’ : വിസ്മയയുടെ അച്ഛൻ

സമൂഹത്തിന് നൽകിയ സന്ദേശമാണ് വിസ്മയാ കേസിലെ വിധിയെന്ന് വിസ്മയയുടെ അച്ഛൻ ത്രിവിക്രമൻ നായർ. വിധിയിൽ സന്തോഷമുണ്ടെന്നും അദ്ദേഹം പ്രതികരിച്ചു. ( vismaya got justice responds father )
‘പ്രതീക്ഷിച്ച വിധിയാണ് ലഭിച്ചത്. സന്തോഷമുണ്ട്. ആരോപിച്ച എല്ലാ കുറ്റങ്ങളും തെളിഞ്ഞു. നീതി ന്യായ വ്യവസ്ഥയിൽ വിശ്വാസമുണ്ട്. സമൂഹത്തിന് നൽകിയ സന്ദേശമാണ് ഈ വിധി. അന്വേഷണ ഉദ്യോഗസ്ഥന്റെയും പബ്ലിക് പ്രോസിക്യൂട്ടറിന്റേയും അധ്വാനമാണ് വിധിക്ക് കാരണം. ഇനിയും ഇതുപോലൊരും ദുഃഖം ഒരു അച്ഛനും അമ്മയ്ക്കും ഉണ്ടാകരുത്’- അച്ഛൻ പറഞ്ഞു.
വിസ്മയാ കേസിൽ ഭർത്താവ് കിരൺ കുമാർ കുറ്റക്കാരനാണെന്ന് കൊല്ലം അഡീഷ്ണൽ സെഷൻസ് കോടതി കണ്ടത്തിയിരുന്നു. പ്രോസിക്യൂഷൻ ചുമത്തിയ എല്ലാ കുറ്റങ്ങളും കോടതി ശരി വയ്ക്കുകയായിരുന്നു. 304 b – സ്ത്രീധ പീഡനത്തെ ചൊല്ലിയുള്ള മരണം, 306 -ാം വകുപ്പ് ആത്മഹത്യാപ്രേരണ, 498 A സ്ത്രീധന പീഡനം, എന്നീ വകുപ്പുകളാണ് ശരിവച്ചത്. തുടർന്ന് ജാമ്യത്തിലായിരുന്ന കിരൺ കുമാറിന്റെ ജാമ്യം കോടതി റദ്ദാക്കുകയായിരുന്നു.
ഗാർഹിക പീഡനം, സ്ത്രീധന പീഡനം, ആത്മഹത്യ പ്രേരണയടക്കം ഒൻപത് വകുപ്പുകൾ ചുമത്തിയാണ് കുറ്റപത്രം നൽകിയിരിക്കുന്നത്. 500 പേജുള്ള കുറ്റപത്രമാണ് കോടതിയിൽ സമർപ്പിച്ചത്. 102 സാക്ഷികളും, 92 റെക്കോർഡുകളും 56 തൊണ്ടിമുതലുകളുമാണ് കേസിലുള്ളത്.
Story Highlights: vismaya got justice responds father
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here