ബിജെപിയുടെ ഉത്തരേന്ത്യന്‍ മാതൃകയിലുള്ള അക്രമം കേരളത്തില്‍ അനുവദിക്കില്ല; മാധ്യമ പ്രവര്‍ത്തകര്‍ക്ക് ഐക്യദാര്‍ഢ്യമെന്ന് എ.എ.റഹീം

പൂജപ്പുരയില്‍ മാധ്യമ പ്രവര്‍ത്തകര്‍ക്കെതിരെയുണ്ടായ അക്രമത്തെ അപലപിച്ച് ഡിവൈഎഫ്‌ഐ അഖിലേന്ത്യ പ്രസിഡന്റ് എ.എ.റഹീം എംപി. ബിജെപിയുടെയും ആര്‍എസ്എസിന്റെയും ഗുണ്ടായിസം കേരളത്തില്‍ അനുവദിക്കില്ല. മാധ്യമപ്രവര്‍ത്തകര്‍ക്ക് നേരെ ഉത്തരേന്ത്യന്‍ രീതിയില്‍ കേരളത്തില്‍ അക്രമം അഴിച്ചു വിടാന്‍ ബിജെപിയെ ഒരു കാരണവശാലും അനുവദിക്കുന്നതല്ല. സംഭവത്തില്‍ ശക്തമായ പ്രതിഷേധവും മാധ്യമ പ്രവര്‍ത്തകര്‍ക്ക് ഐക്യദാര്‍ഢ്യവും പ്രഖ്യാപിക്കുന്നതായി എ.എ.റഹീം പറഞ്ഞു ( AA Rahim support media persons ).
ബിജെപി കേരളത്തില്‍ ഒരുവശത്ത് കനത്ത വര്‍ഗീയത അഴിച്ചു വിടാന്‍ ശ്രമിക്കുന്നു. മറുവശത്ത് തികഞ്ഞ അസഹിഷ്ണുത മാധ്യമ പ്രവര്‍ത്തകരോടുള്‍പ്പെടെ കാണിക്കുന്നു. ഇത് ഉത്തരേന്ത്യന്‍ മാതൃകയാണ്. അതിന് ബിജെപി സംസ്ഥാന നേതാക്കള്‍ തന്നെ മറുപടി പറയണം. കേരളത്തില്‍ ഇത്തരം പ്രവണതകള്‍ പ്രോത്സാഹിപ്പിക്കാന്‍ പാടുള്ളതല്ല. കേരളം ഇത്തരം പരീക്ഷണങ്ങള്‍ക്ക് വേദിയാകാന്‍ പറ്റുന്ന ഇടമല്ലെന്ന് കേരളമെന്ന് പലയാവര്‍ത്തി കേരളം ബിജെപിക്ക് താക്കീത് നല്‍കിയിട്ടും വീണ്ടും ഇത് ആവര്‍ത്തിക്കുകയാണ്. ഇത്തരം സംഭവങ്ങള്‍ ബിജെപിയെ കൂടുതല്‍ ജന മധ്യത്തില്‍ ഒറ്റപ്പെടുത്താനെ ഉപകരിക്കു. ജനങ്ങള്‍ ഇത് കാണണം. ബിജെപി കേരളത്തില്‍ വട്ട പൂജ്യം ആണ്. വട്ട പൂജ്യത്തില്‍ നില്‍ക്കുമ്പോള്‍ പോലും ഇതാണ് ഇവരുടെ നിലപാടെങ്കില്‍ ഇവര്‍ക്ക് നില്‍ക്കാനും ഇരിക്കാനും ഇവര്‍ക്കൊരിടം കിട്ടിയാല്‍ ഇവര്‍ എന്തു ചെയ്യുമെന്നതാണ് ആലോചിക്കേണ്ടതെന്ന് എ.എ.റഹീം പറഞ്ഞു.
വിദ്വേഷ പ്രസംഗക്കേസില്‍ ജയില്‍ മോചിതനായ പി.സി.ജോര്‍ജിനെ സ്വീകരിക്കാനെത്തിയ ബിജെപി പ്രവര്‍ത്തകരാണ് മാധ്യമ പ്രവര്‍ത്തകരെ മര്‍ദിച്ചത്. ട്വന്റിഫോര്‍ കാമറാമാന്‍ എസ്.ആര്‍.അരുണിന് ചവിട്ടേറ്റു. പി.സി.ജോര്‍ജ് ജയിലില്‍ നിന്ന് പുറത്തിറങ്ങിയപ്പോള്‍ മാധ്യമ പ്രവര്‍ത്തകര്‍ പ്രതികരണം തേടുന്നതിനിടയില്‍ സ്വീകരണം നല്‍കാന്‍ എത്തിയ ബിജെപി മര്‍ദിക്കുകയായിരുന്നു. നിരവധി മാധ്യമ പ്രവര്‍ത്തകര്‍ക്ക് സംഭവത്തില്‍ മര്‍ദനമേറ്റു. നാലു മാധ്യമ പ്രവര്‍ത്തകര്‍ക്ക് പരിക്കേറ്റുവെന്നാണ് വിലയിരുത്തല്‍. ബിജെപി മുതിര്‍ന്ന നേതാവ് വി.വി.രാജേഷ് ഇടപെട്ട് പ്രവര്‍ത്തകരെ പിന്തിരിപ്പിക്കാന്‍ ശ്രമിച്ചെങ്കിലും പ്രവര്‍ത്തകര്‍ പിന്തിരിയാന്‍ തയാറായില്ല. ഒടുവില്‍ പൊലീസ് ഇടപെടട്ടാണ് അക്രമിസംഘത്തെ അവിടെ നിന്ന് മാറ്റിയത്.
പി.സി.ജോര്‍ജ് പുറത്തേക്ക് വരുന്നതറിഞ്ഞ് മകന്‍ ഷോണ്‍ ജോര്‍ജിന്റെ നിര്‍ദേശ പ്രകാരം പ്രധാനകാവടത്തിന്റെ സൈഡില്‍ കൃത്യമായ കാമറകള്‍ സ്ഥാപിച്ച് മാധ്യമപ്രവര്‍ത്തകര്‍ കാത്തു നില്‍ക്കുന്നതിനിടയിലാണ് മര്‍ദനം ഉണ്ടായത്. പിന്നില്‍ നിന്ന് തള്ളി കയറിയ ബിജെപി പ്രവര്‍ത്തകര്‍ കാമറ ട്രൈപോഡ് ഉള്‍പ്പെടെ തള്ളി മറിച്ചിട്ടു. ഇത് ചോദ്യം ചെയ്യതോടെ മാധ്യമ പ്രവര്‍ത്തകരെ മൂന്നംഗം സംഘം മര്‍ദിക്കുകയായിരുന്നു. പിന്നീട് കൂടുതല്‍ പ്രവര്‍ത്തകര്‍ സംഘം ചേര്‍ന്നെത്തി മാധ്യമ പ്രവര്‍ത്തകരെ അതിക്രൂരമായി പ്രവര്‍ത്തിച്ചു. മുതിര്‍ന്ന നേതാക്കള്‍ ഉള്‍പ്പെടെ പിന്മാറണമെന്ന് ആവശ്യപ്പെട്ടെങ്കിലും പ്രവര്‍ത്തകര്‍ തയാറായില്ല. എന്താണ് സംഭവിച്ചതെന്ന് പരിശോധിച്ചതിന് ശേഷം പ്രതികരിക്കാമെന്ന് ബിജെപി ജില്ലാ പ്രസിഡന്റ് വി.വി.രാജേഷും പ്രതികരിച്ചു.
Story Highlights: BJP’s North Indian style violence will not be allowed in Kerala; AA Rahim says solidarity with media persons
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here