Advertisement

മണിച്ചന്റെ മോചനം സംബന്ധിച്ച ഫയലിൽ സർക്കാർ ഇന്ന് ഗവർണർക്ക് വിശദീകരണം നൽകിയേക്കും

May 28, 2022
Google News 1 minute Read

കല്ലുവാതുക്കൽ മദ്യദുരന്ത കേസിൽ ജയിലിൽ കഴിയുന്ന മണിച്ചൻറെ മോചനം സംബന്ധിച്ച ഫയലിൽ സർക്കാർ ഇന്ന് ഗവർണർക്ക് വിശദീകരണം നൽകിയേക്കും. മണിച്ചൻ ഉൾപ്പെടെ 33 തടവുകാരെ മോചിപ്പിക്കാൻ മന്ത്രിസഭയോഗം തീരുമാനിച്ച് ഗവർണറുടെ അനുമതിക്കായി സമർപ്പിച്ചിരുന്നു. എന്നാൽ, ശുപാർശ സമർപ്പിക്കപ്പെട്ട് ആഴ്ചകൾക്ക് ശേഷമാണ് ഇപ്പോൾ വിശദീകരണം തേടി സർക്കാരിലേക്ക് തിരിച്ചയച്ചത്. മണിച്ചൻ്റെ മോചനത്തിൽ ഒരു മാസത്തിനുള്ളിൽ തീരുമാനമെടുത്ത് അറിയിക്കാനാണ് സംസ്ഥാനത്തിന് സുപ്രിംകോടതി നിർദേശം നൽകിയിട്ടുള്ളതും.

മണിച്ചന്റെ മോചനം സംബന്ധിച്ചുള്ള ഫയൽ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ തിരിച്ചയച്ചിരുന്നു. സർക്കാരിനോട് വിശദീകരണം തേടിയാണ് ഫയൽ തിരിച്ചയച്ചത്. ജയിൽ മോചന ശുപാർശയിൽ വിവേചനം ചൂണ്ടിക്കാട്ടിയാണ് ഗവർണർ ശുപാർശ തിരിച്ചയച്ചത്. മണിച്ചനെ മോചിപ്പിക്കാനുള്ള അതേ മാനദണ്ഡങ്ങളുടെ ആനുകൂല്യം മറ്റ് പ്രതികൾക്ക് ബാധകമാക്കിയിട്ടില്ല. മണിച്ചനേക്കാൾ ചെറിയ കുറ്റം ചെയ്തവരെ എന്തുകൊണ്ട് മോചിപ്പിക്കുന്നില്ലെന്നും ഗവർണർ ചോദിച്ചു. എന്നാൽ പേരറിവാളൻ കേസിലെ സുപ്രിംകോടതി വിധിയും എജിയുടെ നിയമോപദേശവും ചൂണ്ടിക്കാട്ടി മറുപടി നൽകാനാണ് സർക്കാർ തീരുമാനം.

Story Highlights: manichan release governor update

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here