Advertisement

കോൺഗ്രസിന്റെ കോട്ടകൾ തകർന്നു കൊണ്ടിരിക്കുകയാണ്; പി.സി.ജോർജിന്റെ അറസ്റ്റ് നാടകമല്ല, ഇടതുപക്ഷം വർഗീയതയെ പ്രോത്സാഹിപ്പിക്കില്ലെന്ന് കോടിയേരി ബാലകൃഷ്ണൻ

May 29, 2022
Google News 3 minutes Read

തൃക്കാക്കര ഉപതെരഞ്ഞെടുപ്പ് സർക്കാരിനെ ജനങ്ങൾ വിലയിരുത്തുമെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ. കോൺഗ്രസിന്റെ കോട്ടകൾ തകർന്നു കൊണ്ടിരിക്കുകയാണ്. തൃക്കാക്കരയിലും യുഡിഎഫ് തകരും. ഇടത് മുന്നണി മികച്ച ഭൂരിപക്ഷത്തിൽ ജയിക്കും. കഴിഞ്ഞ തവണ യുഡിഎഫ് നേടിയ ഭൂരിപക്ഷത്തേക്കാൾ ഒരു വോട്ടെങ്കിലും ഇക്കുറി എൽഡിഎഫിന് അധികം ലഭിക്കുമെന്നും കോടിയേരി പറഞ്ഞു.(thrikkakara will be the assessment of government kodiyeri balakrishnan)

Read Also: സംസ്ഥാന ചലച്ചിത്ര പുരസ്‌കാരം; മികച്ച നടന്‍ ജോജു ജോര്‍ജ്, ബിജു മേനോന്‍; മികച്ച നടി രേവതി

തൃക്കാക്കരയിൽ എസ്‍ഡിപിഐയുടെയോ ആർഎസ്എസിന്റെയോ വോട്ട് വേണ്ട. ഇരു കൂട്ടരും വർഗീയ കക്ഷികളാണെന്നാണ് സിപിഐഎം നിലപാടെന്നും കോടിയേരി ബലകൃഷ്ണൻ പറഞ്ഞു.

പി.സി.ജോർജിന്റേത് വിഷം ചീറ്റുന്ന വാക്കുകളാണ്. ജോർ‍ജിനെ പോലെ ബിജെപി നേതാക്കൾ പോലും പ്രസംഗിച്ചിട്ടില്ല. പി.സി.ജോർജിന്റെ അറസ്റ്റ് നാടകമല്ല. ശക്തമായ നടപടിയാണ് സർക്കാർ ഇക്കാര്യത്തിൽ സ്വീകരിച്ചത്. ഇടതുപക്ഷം വർഗീയതയെ പ്രോത്സാഹിപ്പിക്കില്ല.

ആലപ്പുഴയിലെ പോപ്പുലർ ഫ്രണ്ട് റാലിയിലെ വിദ്വേഷ പരാമ‌ശത്തിനെതിരെ ശക്തമായ നടപടിയാണ് സ്വീകരിച്ചത്. എസ്‍ഡിപിഐയുമായി ഒരു സഹകരണത്തിനും ഇടതില്ല എന്നും അദ്ദേഹം വ്യക്തമാക്കി.

Story Highlights: thrikkakara will be the assessment of government kodiyeri balakrishnan

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here