Advertisement

ത്രിരാഷ്ട്ര പര്യടനം; ഉപരാഷ്ട്രപതി വെങ്കയ്യ നായിഡു ഗാബോണിൽ

May 31, 2022
Google News 1 minute Read

ത്രിരാഷ്ട്ര പര്യടനത്തിനായി യാത്ര തിരിച്ച ഉപരാഷ്ട്രപതി വെങ്കയ്യ നായിഡു ഗാബോണിൽ. ഉപരാഷ്ട്രപതിയെയും, ഭാര്യ ഉഷ നായിഡുവിനെയും ഗാബോണീസ് പ്രധാനമന്ത്രി റോസ് ക്രിസ്റ്റ്യനെ ഒസുക്ക റപോണ്ട സ്വീകരിച്ചു. ഗാബോണീസ് പ്രധാനമന്ത്രിയുമായി ഉഭയകക്ഷി ചർച്ച നടത്തുന്ന ഉപരാഷ്ട്രപതി, പ്രസിഡന്റ് അലി ബോൻഗോ ഒൻഡിംബ തുടങ്ങിയ പ്രമുഖ വ്യക്തികളുമായി കൂടിക്കാഴ്ച്ചയും നടത്തും.

ഗാബോണിന് പുറമെ സെനഗൽ, ഖത്തർ എന്നീ രാജ്യങ്ങളാണ് ഉപരാഷ്ട്രപതി സന്ദർശിക്കുന്നത്. ഒട്ടേറെ ഉഭയകക്ഷി കരാറുകൾ ഒപ്പുവയ്ക്കും. മൂന്ന് രാജ്യങ്ങളും സന്ദർശിക്കുന്ന ആദ്യ ഇന്ത്യൻ ഉപരാഷ്ട്രപതിയാണ് വെങ്കയ്യ നായിഡു. നാളെ മുതൽ വെള്ളിയാഴ്ച വരെയാണ് സെനഗൽ സന്ദർശനം. ജൂൺ നാല് മുതൽ ഏഴ് വരെയാണ് ഖത്തർ സന്ദർശിക്കുന്നത്. മൂന്ന് രാജ്യങ്ങളിലെയും ഇന്ത്യൻ സമൂഹത്തെയും ഉപരാഷ്ട്രപതി അഭിസംബോധന ചെയ്യും.

Story Highlights: venkaiah naidu gabon visit

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here