ഇന്നത്തെ പ്രധാന വാർത്തകൾ ( 02-06-2022 )
ജോ ജോസഫിന്‍റെ വ്യാജവിഡിയോ; യുഡിഎഫ് ഇടപെടലിനെപ്പറ്റി റിമാൻഡ് റിപ്പോർട്ടിൽ പരാമർശമില്ല ( june 2 news round up )
തൃക്കാക്കര ഉപതെരഞ്ഞെടുപ്പിലെ ഇടതുപക്ഷ സ്ഥാനാർത്ഥി ജോ ജോസഫിന്‍റെ പേരിൽ വ്യാജവിഡിയോ പ്രചരിപ്പിക്കപ്പെട്ട കേസിന്റെ റിമാൻഡ് റിപ്പോർട്ടിൽ യുഡിഎഫിനെതിരെ ഒരു പരാമർശവുമില്ല. വിഡിയോ പ്രചരിപ്പിക്കാൻ യുഡിഎഫ് നേതൃത്വം ഇടപെട്ടതായി റിമാൻഡ് റിപ്പോർട്ടിൽ എങ്ങും പറയുന്നില്ല. നസീറാണ് വിഡിയോയുടെ സൂത്രധാരൻ. യൂത്ത് കോൺഗ്രസ് നേതാവായ നൗഫലാണ് യുഡിഎഫ് വാട്സാപ്പ് ഗ്രൂപ്പുകളിൽ വിഡിയോ പ്രചരിപ്പിച്ചത്.
മണിച്ചന്റെ കൊലപാതകത്തിലേക്ക് നയിച്ചത് മദ്യപാനത്തിനിടയിലെ പാട്ട്
വഴയിലയിൽ മണിച്ചന്റെ കൊലപാതകത്തിലേക്ക് നയിച്ചത് മദ്യപാനത്തിനിടയിലെ പാട്ടിനെ ചൊല്ലിയുണ്ടായ തർക്കമാണെന്ന് റിപ്പോർട്ട്. മണിച്ചനെ കൊലപ്പെടുത്തിയത് ചുറ്റികകൊണ്ട് തലക്കടിച്ചാണ്.
തൃശൂരിൽ നാലാം ക്ലാസ് വിദ്യാർത്ഥിക്ക് പാമ്പുകടിയേറ്റു
തൃശൂർ വടക്കാഞ്ചേരിയിൽ ആനപ്പറമ്പ് സ്കൂൾ വിദ്യാർത്ഥിക്ക് പാമ്പ് കടിയേറ്റു. നാലാം ക്ലാസ് വിദ്യാർത്ഥിക്കാണ് സ്ക്കൂൾ ബസ് ഇറങ്ങുന്നതിനിടെ കടിയേറ്റത്. അണലിയുടെ കടിയേറ്റ കുമരനെല്ലൂർ സ്വദേശി ആദേശിനെ(9) മെഡിക്കൽ കോളജിലേക്ക് മാറ്റി.
സംസ്ഥാനത്ത് രണ്ടാം ഡോസ് വാക്‌സിന്‍ സ്വീകരിക്കാത്ത 36 ലക്ഷം പേര്‍; ആശങ്കയുയര്‍ത്തി കണക്കുകള്‍
കൊവിഡ് രണ്ടാം ഡോസ് വാക്‌സിനോട് ആളുകള്‍ക്ക് വിമുഖതയെന്ന് തെളിയിക്കുന്ന കണക്കുകള്‍ പുറത്ത്. 18 വയസിനും 59 വയസിനുമിടയില്‍ പ്രായമുള്ള 36 ലക്ഷം ആളുകള്‍ രണ്ടാം ഡോസ് വാക്‌സിന്‍ സ്വീകരിച്ചിട്ടില്ല. ഒന്നാം ഡോസ് വാക്‌സിന് ശേഷമുള്ള കാലാവധി പൂര്‍ത്തിയാക്കിവരില്‍ 18 ശതമാനത്തോളം പേരാണ് രണ്ടാം ഡോസ് വാക്‌സിന്‍ സ്വീകരിക്കാത്തത്. കാസര്‍ഗോഡ്, കോഴിക്കോട്, കൊല്ലം ജില്ലക്കാരാണ് രണ്ടാം ഡോസ് വാക്‌സിന്‍ സ്വീകരിക്കാത്തതില്‍ അധികവുമെന്ന് കണക്കുകള്‍ വ്യക്തമാക്കുന്നുണ്ട്.
ജോ ജോസഫിന്റെ വ്യാജ വിഡിയോ; സൂത്രധാരൻ നസീറെന്ന് റിമാൻഡ് റിപ്പോർട്ട്
തൃക്കാക്കരയിൽ ജോ ജോസഫിന്റെ വ്യാജ വിഡിയോ പ്രചരിപ്പിച്ച കേസിൽ റിമാൻഡ് റിപ്പോർട്ട് പുറത്ത്. നസീറാണ് വിഡിയോയുടെ സൂത്രധാരൻ. വാട്ട്സ് ആപ്പ് ഗ്രൂപ്പുകളിലൂടെ വിഡിയോ വ്യാപകമായി പ്രചരിപ്പിച്ചത് നൗഫലെന്നയാളാണെന്നും റിപ്പോർട്ടിൽ വ്യക്തമാക്കുന്നു. പാർട്ടി നേതൃത്വത്തിന്റെ ഇടപെടലിനെപ്പറ്റി റിമാൻഡ് റിപ്പോർട്ടിൽ പരാമർശമില്ല. അറസ്റ്റിലായ അബ്ദുൽ ലത്തീഫിന് വിഡിയോ കൈമാറിയത് നൗഫലാണ്. പ്രതികൾക്കായി പൊലീസ് ഇന്ന് കസ്റ്റഡി അപേക്ഷ നൽകും. അരൂക്കുറ്റി സ്വദേശി നൗഫല്‍, അബ്ദുള്‍ ലത്തീഫ്, നസീര്‍ എന്നിവരെ കഴിഞ്ഞ ദിവസമാണ് അറസ്റ്റ് ചെയ്തത്.
ഹോളിവുഡ് ഗായകനായ മലയാളി കൃഷ്ണകുമാര്‍ കുന്നത്തിന്റെ(കെ കെ) മരണത്തില്‍ അസ്വാഭാവിക മരണത്തിന് പൊലീസ് കേസെടുത്ത പശ്ചാത്തലത്തില്‍ അദ്ദേഹം അവസാനമായി പങ്കെടുത്ത പരിപാടിയുടെ സംഘാടകരെ ന്യായീകരിച്ച് തൃണമൂല്‍ കോണ്‍ഗ്രസ് നേതാവ്. കെ കെയുടെ ഭാഗത്തുനിന്ന് ചില വീഴ്ചകളുണ്ടായെന്ന് തൃണമൂല്‍ കോണ്‍ഗ്രസ് എം പി ശാന്തനു സെന്‍ ട്വന്റിഫോറിനോട് പറഞ്ഞു. പരിപാടിക്കിടെ അസ്വസ്ഥതയുണ്ടായെങ്കില്‍ കെ കെ അത് സംഘാടകരോട് പറയണമായിരുന്നെന്ന് അദ്ദേഹം പറഞ്ഞു. അസുഖമുണ്ടെങ്കില്‍ മുന്‍കരുതല്‍ എടുക്കണമായിരുന്നു. കെ കെ മരണപ്പെട്ടതിനാല്‍ താന്‍ കൂടുതല്‍ കുറ്റപ്പെടുത്തുന്നില്ലെന്നും ശന്തനു സെന്‍ കൂട്ടിച്ചേര്‍ത്തു. (trinamool congress justifies kk last program coordinators)
അമേരിക്കയില്‍ ആശുപത്രി സമുച്ചയത്തില്‍ നടന്ന വെടിവയ്പ്പില്‍ നാല് പേര്‍ കൊല്ലപ്പെട്ടു. ഒക്ലഹോമയിലെ സെന്റ് ഫ്രാന്‍സിസ് ആശുപത്രിയിലാണ് വെടിവയ്പ്പുണ്ടായത്. അമേരിക്കയിലെ വെടിവയ്പ്പുകളുടെ പരമ്പരയിലെ ഏറ്റവും പുതിയ അധ്യായം രാജ്യത്തെ കൂടുതല്‍ പരിഭ്രാന്തിയിലാഴ്ത്തുകയാണ്. അക്രമിസംഭവസ്ഥലത്തുവച്ച് തന്നെ കൊല്ലപ്പെട്ടു.
രണ്ടാം പിണറായി സർക്കാരിന്റെ ഒന്നാം വാർഷികാഘോഷം സമാപനം ഇന്ന്
രണ്ടാം ഇടതുപക്ഷ സർക്കാരിന്റെ ഒന്നാം വാർഷികാഘോഷത്തിന്റെ സംസ്ഥാനതല സമാപനം ഇന്ന് തിരുവനന്തപുരം നിശാഗന്ധി ഓഡിറ്റോറിയത്തിൽ നടക്കും. വൈകിട്ട് 5ന് നടക്കുന്ന സമാപന സമ്മേളനം മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും. ചടങ്ങിൽ സർക്കാരിന്റെ പ്രോഗ്രസ് റിപ്പോർട്ട് മുഖ്യമന്ത്രി പ്രകാശനം ചെയ്യും. റവന്യു മന്ത്രി കെ. രാജൻ അധ്യക്ഷത വഹിക്കും.
Story Highlights: june 2 news round up
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here