ഒറ്റപ്പാലത്ത് അംഗപരിമിത ഓടിച്ചിരുന്ന സ്‌കൂട്ടറിൽ ഇടിച്ച കെഎസ്ആർടിസി നിർത്താതെ പോയതായി പരാതി

ഒറ്റപ്പാലത്ത് അംഗപരിമിത ഓടിച്ചിരുന്ന സ്‌കൂട്ടറിൽ ഇടിച്ച കെഎസ്ആർടിസി നിർത്താതെ പോയതായി പരാതി. ഒറ്റപ്പാലം മനിശ്ശീരി സ്വദേശി ഗ്രേസി ഓടിച്ചിരുന്ന സ്‌കൂട്ടറിലാണ് കെഎസ്ആർടിസി ഇടിച്ചത്. നാല് ചക്ര സ്‌കൂട്ടറിൽ ബസ് ഇടിച്ചിട്ടും നിർത്താതെ പോയെന്ന് ഗ്രേസി പറഞ്ഞു. ഗ്രേസിയുടെ ഒപ്പമുണ്ടായിരുന്ന മരുമകളുടെ കാലിന് പരുക്കേറ്റു. ഇന്നലെ രാവിലെ 10 മണിയോടെ കണ്ണയംപുറം പെട്രോൾ പമ്പിന് മുന്നിൽവെച്ചാണ് സംഭവം. ഒറ്റപ്പാലം റീ-സർവ്വേ ഓഫീസ് ജീവനക്കാരിയാണ് ഗ്രേസി. സംഭവത്തിൽ ഒറ്റപ്പാലം പൊലീസിൽ പരാതി നൽകി.
Story Highlights: ottappalam complaint ksrtc bus
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here