Advertisement

ഇന്നത്തെ പ്രധാന വാർത്തകൾ ( 03-06-2022 )

June 3, 2022
Google News 1 minute Read
news round up june 6

തൃക്കാക്കരയില്‍ ഉമ തോമസ് വിജയിച്ചു; ഭൂരിപക്ഷം 25,016 ( news round up june 6 )

തൃക്കാക്കര ഉപതെരഞ്ഞെടുപ്പില്‍ 25,016 വോട്ടുകളുടെ റെക്കോര്‍ഡ് ഭൂരിപക്ഷത്തില്‍ ഉമ തോമസിന് ജയം. തൃക്കാക്കര ഇതുവരെ കണ്ടതിലെ ഏറ്റവും വലിയ ഭൂരിപക്ഷത്തോടെയാണ് കോണ്‍ഗ്രസിന്റെ ഏക വനിതാ എംഎല്‍എയായി ഉമ നിയമസഭയിലേക്ക് എത്തും. 2011 ബെന്നി ബെഹ്നാന്‍ മത്സരിക്കുമ്പോള്‍ 22,406 ആയിരുന്നു ഭൂരിപക്ഷം. 2021 പി.ടി.തോമസ് മത്സരിക്കുമ്പോള്‍ 14,329 വോട്ടുകളായിരുന്നു ഭൂരിപക്ഷം നേടിയിരുന്നത്. ആ റെക്കോര്‍ഡുകളാണ് ഉമ തോമസ് തകര്‍ത്തിരിക്കുന്നത്.

ബെന്നി ബെഹനാനെയും മറികടന്നു; ഉമ തോമസിന് റെക്കോർഡ് ഭൂരിപക്ഷം

തൃക്കാക്കര ഉപതെരഞ്ഞെടുപ്പിൽ യുഡിഎഫിന് റെക്കോർഡ് ഭൂരിപക്ഷം. തൃക്കാക്കര മണ്ഡലത്തിലെ സർവകാല റെക്കോർഡാണ് ഇപ്പോൾ ഉമ തോമസിനുള്ളത്. 2011ൽ ബെന്നി ബെഹനാനു ലഭിച്ച 22406 വോട്ടുകളുടെ ഭൂരിപക്ഷം ഉമ മറികടന്നു. 24300 വോട്ടുകൾക്കാണ് ഉമയുടെ വിജയം. യുഡിഎഫ് 70,1101 വോട്ടുകൾ നേടിയപ്പോൾ എൽഡിഎഫിനു ലഭിച്ചത് 45,801 വോട്ടുകളാണ്.

വിജയം പി ടിക്ക് സമർപ്പിച്ച് ഉമ തോമസ്

തൃക്കാക്കര ഉപതെരഞ്ഞെടുപ്പിലെ ചരിത്ര വിജയം ഭർത്താവ് പിടി തോമസിനു സമർപ്പിച്ച് യുഡിഎഫ് സ്ഥാനാർത്ഥി ഉമ തോമസ്. വോട്ടർമാർക്കും പ്രവർത്തകർക്കും നന്ദി. നേതാക്കളെല്ലാവരും ചേർത്തുപിടിച്ചു. ഒരുമിച്ച് നേടിയ ഉജ്ജ്വല വിജയമാണ്. ഭരണത്തിനേറ്റ തിരിച്ചടിയാണ് ഇതെന്നും ഉമ തോമസ് പറഞ്ഞു.

ജനവിധി അംഗീകരിക്കുന്നു, തോൽവിയെ കുറിച്ച് പരിശോധിക്കും, പഠിക്കും: മന്ത്രി പി രാജീവ്

തൃക്കാക്കരയിലെ ജനവിധി അംഗീകരിക്കുന്നുവെന്ന് മന്ത്രി പി രാജീവ്. വോട്ടിൽ വർധനവുണ്ടായെങ്കിലും ഞങ്ങൾക്കെതിരായുള്ള വോട്ടുകളെല്ലാം ഏകോപിപ്പിച്ചതായാണ് കാണാൻ സാധിക്കുന്നത്. ബി ജെ പിയുടെ വോട്ടുകൾ കുറഞ്ഞിട്ടുണ്ട്. വികസനം മുൻനിർത്തിയാണ് പാർട്ടി പ്രവർത്തിച്ചത്. തൃക്കാക്കരയിൽ മാറ്റങ്ങൾ ഉണ്ടാക്കാൻ കഴിയുമെന്നാണ് പ്രതീക്ഷിച്ചത്. പരാജയ കാരണം സൂഷ്മമായി പരിശോധിക്കും. കഴിഞ്ഞ തവണത്തേക്കാൾ വോട്ട് നേടാൻ കഴിഞ്ഞു. എന്നാൽ ഉദ്ദേശിച്ച നിലയിലേക്ക് ജനങ്ങൾ വോട്ട് നൽകിയില്ല. ജനവിധിയിൽ നിന്ന് പാഠങ്ങൾ ഉൾക്കൊണ്ട് തുടർന്നും പ്രവർത്തിക്കുമെന്ന് മന്ത്രി പ്രതികരിച്ചു.

ചമ്പാവത്ത് ഉപതെരഞ്ഞെടുപ്പ്; മുഖ്യമന്ത്രി പുഷ്കർ സിംഗ് ധാമിക്ക് ചരിത്ര ജയം

ചമ്പാവത്ത് ഉപതെരഞ്ഞെടുപ്പിൽ ഉത്തരാഖണ്ഡ് മുഖ്യമന്ത്രി പുഷ്കർ സിംഗ് ധാമിക്ക് ചരിത്ര ജയം. കോൺഗ്രസ് സ്ഥാനാർത്ഥി നിർമല ഗഹതോഡിയെ 55,000 വോട്ടുകളുടെ റെക്കോർഡ് ഭൂരിപക്ഷത്തിൽ ധാമി പരാജയപ്പെടുത്തി. മെയ് 31 ന് നടന്ന ഉപതെരഞ്ഞെടുപ്പിൽ 64 ശതമാനത്തിലധികം പേർ വോട്ട് രേഖപ്പെടുത്തിയിരുന്നു.

ആരോഗ്യ മന്ത്രിയുടെ പേരില്‍ തട്ടിപ്പ്: വീണാ ജോർജ് പരാതി നല്‍കി

ആരോഗ്യ മന്ത്രിയുടെ പേരില്‍ തട്ടിപ്പ് നടത്താന്‍ ശ്രമിച്ച സംഭവത്തില്‍ മന്ത്രി വീണാ ജോർജ് പരാതി നൽകി. ഇത്തരം തട്ടിപ്പിനെതിരെ പൊതുജനം ജാഗ്രത പാലിക്കണമെന്നും മന്ത്രി അഭ്യര്‍ത്ഥിച്ചു.

Story Highlights: news round up june 6

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here