വിസാ ക്രമക്കേട്; ഇ.ഡി കേസില്‍ കാര്‍ത്തി ചിദംബരത്തിന് തിരിച്ചടി

വിസാ തട്ടിപ്പുമായി ബന്ധപ്പെട്ട അഴിമതിക്കേസില്‍ പി ചിദംബരത്തിന്റെ മകനും കോണ്‍ഗ്രസ് എംപിയുമായ കാര്‍ത്തി ചിദംബരത്തിന്റെ മുന്‍കൂര്‍ ജാമ്യം തള്ളി. 263 ചൈനീസ് പൗരന്മാര്‍ക്ക് ഇന്ത്യന്‍ വിസ ലഭ്യമാക്കാന്‍ 50 ലക്ഷം കൈക്കൂലി വാങ്ങിയെന്ന ആരോപണവുമായി ബന്ധപ്പെട്ടാണ് കാര്‍ത്തി ചിദംബരത്തിനെതിരായ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് കേസ്.
വിസാ ക്രമക്കേടുമായി ബന്ധപ്പെട്ട് ഇ.ഡി രജിസ്റ്റര്‍ ചെയ്ത കള്ളപ്പണ ഇടപാട് കേസില്‍ കാര്‍ത്തി ചിദംബരത്തിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ ഡല്‍ഹിയിലെ പ്രത്യേക സിബിഐ കോടതിയാണ് തള്ളിയത്. കാര്‍ത്തിയുടെ വിശ്വസ്തന്‍ എസ്. ഭാസ്‌കര്‍ രാമന്‍, മറ്റൊരു കൂട്ടുപ്രതി വികാസ് മഖാരിയ എന്നിവര്‍ക്കും മുന്‍കൂര്‍ ജാമ്യം നിഷേധിച്ചു.
Read Also: ബെന്നി ബെഹനാനെയും മറികടന്നു; ഉമ തോമസിന് റെക്കോർഡ് ഭൂരിപക്ഷം
നേരത്തെ കേസുമായി ബന്ധപ്പെട്ട് പി. ചിദംബരത്തിന്റെയും, കാര്‍ത്തി ചിദംബരത്തിന്റെയും അടക്കം വീടുകളിലും ഓഫിസുകളിലും കേന്ദ്ര ഏജന്‍സികള്‍ റെയ്ഡ് നടത്തിയിരുന്നു.
Story Highlights: No anticipatory bail for Karti Chidambaram
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here