ഉത്തർപ്രദേശിലെ കെമിക്കൽ ഫാക്ടറിയിൽ പൊട്ടിത്തെറി; 8 പേർ മരിച്ചു, 20 പേർക്ക് പരുക്കേറ്റു

ഉത്തർപ്രദേശിലെ കെമിക്കൽ ഫാക്ടറിയിൽ പൊട്ടിത്തെറി, 8 പേർ മരിച്ചു, 20 പേർക്ക് പരുക്കേറ്റു. ഹാപുർ ജില്ലയിലെ വ്യവസായിക മേഖലയിലെ കെമിക്കൽ പ്ലാന്റിലാണ് പൊട്ടിത്തെറിയുണ്ടായത്. രക്ഷാ പ്രവർത്തനം തുടരുന്നു. പരുക്കേറ്റ നിരവധി പേരെ ആശുപത്രിയിലേക്ക് മാറ്റി. നൂറിലേറെ പേർ ഫാക്ടറിയിൽ ജോലി ചെയ്യുന്ന സമയത്താണ് അപകടം നടന്നത്.(blast at chemical factory in up)
ഫാക്ടറിക്കകത്ത് തൊഴിലാളികൾ കുടുങ്ങിക്കിടക്കുന്നതായാണ് വിവരം. അകത്തുള്ളവരെ പുറത്തെത്തിക്കാനും തീയണക്കാനും ശ്രമങ്ങൾ തുടങ്ങിയിട്ടുണ്ട്. ആയിരക്കണക്കിന് തൊഴിലാളികൾ ജോലി ചെയ്യുന്ന മേഖലയാണ് ഇത്.അഗ്നിരക്ഷാ സേന സ്ഥലത്തെത്തിയിട്ടുണ്ട്.
Read Also: തിരുപ്പതി റെയിൽവേ സ്റ്റേഷന്റെ രൂപരേഖ ഇഷ്ടപ്പെട്ടില്ല; മന്ത്രിക്ക് ട്വിറ്ററിൽ കുറിപ്പുമായി സംവിധായകൻ…
ഫയർഫോഴ്സും പോലീസും രക്ഷാ പ്രവർത്തനം തുടരുകയാണ്. തീപ്പിടുത്തത്തിന്‍റെ കാരണം അന്വേഷിക്കുകയാണെന്ന് പൊലീസ് അറിയിച്ചു. മുഖ്യമന്ത്രി യോഗി ആദിത്യ നാഥ് സംഭവത്തില്‍ ദുഖം രേഖപ്പെടുത്തി. പരുക്കേറ്റവർക്ക് ചികിത്സ ഉറപ്പാക്കാനും നിർദേശം നല്‍കി.
Story Highlights: blast at chemical factory in up
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here