Advertisement

ഇപിഎഫ് നിക്ഷേപങ്ങൾക്കുള്ള പലിശ നിരക്ക് കുറച്ചു

June 4, 2022
Google News 2 minutes Read
epf interest rate reduced

എംപ്‌ളോയീസ് പ്രൊവിഡന്റ് ഫണ്ട് നിക്ഷേപങ്ങൾക്കുള്ള 2021-22 സാമ്പത്തിക വർഷത്തെ പലിശ നിരക്ക് 8.5ൽ നിന്ന് 8.1 ശതമാനമായി കുറച്ചു.
എംപ്‌ളോയീസ് പ്രൊവിഡന്റ് ഫണ്ട് ഓർഗനൈസേഷൻ കേന്ദ്ര തൊഴിൽ മന്ത്രാലയം വഴി നൽകിയ ശുപാർശ കേന്ദ്ര ധനമന്ത്രാലയം അംഗീകരിക്കുക ആയിരുന്നു. ( epf interest rate reduced )

നിരക്ക് കുറയ്ക്കുന്നതിലൂടെ ഇ.പി.എഫ്.ഒയ്ക്ക് 450 കോടി രൂപയോളം രൂപ മിച്ചം ലഭിക്കും. കൊവിഡ് വ്യാപനത്തിന് തൊട്ടുമുൻപ് 2018-19 കാലയളവിലാണ് പലിശ നിരക്ക് 8.65 ശതമാനത്തിൽ നിന്ന് ഏഴു വർഷത്തെ ഏറ്റവും കുറഞ്ഞ നിരക്കായ 8.5ശതമാനമാക്കി നിശ്ചയിച്ചത്.

കൊവിഡ് മൂലം 2020-21 സാമ്പത്തിക വർഷം നിരക്കിൽ മാറ്റം വരുത്തിയിരുന്നില്ല.

Story Highlights: epf interest rate reduced

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here