Advertisement

അൽബേനിയയുടെ പുതിയ പ്രസിഡന്റായി ബജ്‌റാം ബേഗജ് തെരഞ്ഞെടുക്കപ്പെട്ടു

June 5, 2022
Google News 1 minute Read
Bajram Begaj elected as Albania's new president

ബജ്‌റാം ബെഗജിനെ അൽബേനിയയുടെ പുതിയ പ്രസിഡന്റായി തെരഞ്ഞെടുത്തു. ശനിയാഴ്ച നടന്ന പാർലമെന്റ് സമ്മേളനത്തിൽ 78 എംപിമാർ ബജ്‌റാമിന് അനുകൂലമായി വോട്ട് രേഖപ്പെടുത്തി. സമ്മേളനത്തിന്റെ തുടക്കത്തിൽ 140 അംഗങ്ങളിൽ 103 പേർ ഹാജരായെങ്കിലും, 83 പേർ മാത്രമാണ് വോട്ടെടുപ്പിൽ പങ്കെടുത്തത്.

പ്രധാന പ്രതിപക്ഷമായ ഡെമോക്രാറ്റിക് പാർട്ടിയുടേതുൾപ്പെടെ ഭൂരിപക്ഷം എംപിമാരും വോട്ടെടുപ്പ് ബഹിഷ്കരിച്ചു. 78 പേർ അനുകൂലിച്ചപ്പോൾ, ആകെ നാല് പേർ എതിർത്തു, ഒരാൾ വോട്ട് രേഖപ്പെടുത്താതെ വിട്ടുനിന്നു. ബജ്‌റാം ബേഗജ് അൽബേനിയൻ ആംഡ് ഫോഴ്‌സിന്റെ (എഎഎഫ്) ചീഫ് ഓഫ് ജനറൽ സ്റ്റാഫ് പദവി വഹിച്ചിരുന്നു.

പാർലമെന്ററി ഗ്രൂപ്പുകളൊന്നും സ്ഥാനാർത്ഥികളെ നിർദ്ദേശിക്കാത്തതിനാൽ ആദ്യ മൂന്ന് റൗണ്ടുകളിൽ പുതിയ പ്രസിഡന്റിനെ തെരഞ്ഞെടുക്കുന്നതിൽ അൽബേനിയൻ പാർലമെന്റ് പരാജയപ്പെട്ടിരുന്നു. രാജ്യത്തിന്റെ ഭരണഘടനയനുസരിച്ച്, ആദ്യത്തെ മൂന്ന് റൗണ്ടുകളിൽ ഒരു നിർദ്ദിഷ്ട സ്ഥാനാർത്ഥിയെ പ്രസിഡന്റായി തെരഞ്ഞെടുക്കുന്നതിന് മൊത്തം 84 വോട്ടുകളും, നാലാമത്തെയും അഞ്ചാമത്തെയും റൗണ്ടുകളിൽ 71 വോട്ടുകളും ആവശ്യമാണ്.

Story Highlights: Bajram Begaj elected as Albania’s new president

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here