Advertisement

കെ.കെയുടെ സംഗീതപരിപാടിക്കായി 7000 ത്തിലധികം പേരെ ഓഡിറ്റോറിയത്തിൽ പ്രവേശിപ്പിച്ചത് തെറ്റ് : ഉഷാ ഉതുപ്പ്

June 7, 2022
Google News 2 minutes Read
usha uthupp about kk death

ബോളിവുഡ് ഗായകൻ കെ.കെയുടെ സംഗീതപരിപാടിക്കായി 7000 ത്തിലധികം പേരെ നസ്രുൾ മഞ്ചിൽ പ്രവേശിപ്പിച്ചത് തെറ്റെന്ന് ഗായിക ഉഷ ഉതുപ്പ്. സംഘാടകർ ശ്രദ്ധിക്കേണ്ടതായിരുന്നു, എന്നാൽ താൻ ആരെയും വിമർശിക്കാൻ ഇല്ലെന്നും ഉഷ ഉതുപ്പ് ട്വന്റിഫോറിനോട് പറഞ്ഞു. ( usha uthupp about kk death )

ആസ്വാധകരോട് ഏറെ സത്യസന്ധത പുലർത്തിയ, ഹൃദയം കൊണ്ടു പാടുന്ന കലാകാരനായിരുന്നു കെ.കെ എന്ന് അനുസ്മരിക്കുകയാണ് ഉഷ ഉതുപ്പ്.താൻ ഒട്ടേറെ പരിപാടികൾ അവതരിപ്പിച്ച വേദിയാണ് നസ്രുൾ മഞ്ച്. 2500 പേരെ മാത്രം ഉൾക്കൊള്ളൂന്നിടത്ത് 7000 പേരെ പ്രവേശിപ്പിച്ചത് വലിയ പ്രശ്‌നം.അത് ആരുടെ തെറ്റെന്നു വിമർശിക്കാൻ ഇല്ല. എങ്കിലും സംഘാടകർ ശ്രദ്ധിക്കേണ്ടതായിരുന്നുവെന്ന് ഉഷ ഉതുപ്പ് പറഞ്ഞു.

അസ്വസ്ഥതകൾ ഉണ്ടെന്ന് പരിപാടിക്കിടെ കെ.കെ പല തവണ പറഞ്ഞിരുന്നു. കടുത്ത ചൂടിൽ പാട്ടു പാടുന്നത് പ്രശ്‌നമാണെന്ന് താൻ മുൻപു പലതവണ സംഘാടകരെ അറിയിച്ചിട്ടുണ്ടെന്നും ഉഷാ ഉതുപ്പ് വ്യക്തമാക്കി.

Read Also: ഗായകൻ കെ.കെയെ മരണത്തിലേക്ക് നയിച്ചത് ഹൈപ്പോക്‌സിയ; എന്താണ് ഹൈപ്പോക്‌സിയ ?

പാസ്ചാത്യ രീതികൾ ഒഴിവാക്കി നമ്മുടെ കാലാവസ്ഥക്ക് അനുസരിച്ചാകണം ക്രമീകരണങ്ങൾ ഒരുക്കേണ്ടതെന്നും ഉഷ ഉതുപ്പ് ചൂണ്ടിക്കാട്ടി.

Story Highlights: usha uthupp about kk death

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here