എം.ഡി.എം.എ വ്യാപാരത്തിൽ നിന്ന് ലഭിച്ച പണം ഉപയോഗിച്ച് യുവാവ് വാങ്ങിയ ബൈക്ക് പൊലീസ് പൊക്കി

എം.ഡി.എം.എ വ്യാപാരത്തിൽ നിന്ന് ലഭിച്ച പണം ഉപയോഗിച്ച് യുവാവ് വാങ്ങിയ ബൈക്ക് പൊലീസ് കണ്ടുകെട്ടി. ന്യൂജെൻ മയക്കുമരുന്ന് മാഫിയയിലെ പ്രധാന കണ്ണികളിലൊരാളായ യുവാവിന്റെ മോട്ടോർ ബൈക്കാണ് പൊലീസ് പിടിച്ചെടുത്തത്. കൊല്ലം തൃക്കരുവ വൻമല മാവുന്നേൽ വീട്ടിൽ മാഹീന്റെ (24) ബൈക്കാണ് പൊലീസ് പൊക്കിയത്. പ്രതി നേരത്തേതന്നെ പൊലീസിന്റെ കസ്റ്റഡിയിലായിരുന്നു.
നിരന്തരം ബംഗളൂരുവിൽ പോകുന്ന മാഹീൻ കഴിഞ്ഞ മാസം വീട്ടിലേക്ക് വരുമ്പോഴാണ് പൊലീസിന്റെ പിടിയിലായത്. 46.35 ഗ്രാം എം.ഡി.എം.എയും 9.57 ഗ്രാം കഞ്ചാവുമാണ് ഇയാളിൽ നിന്ന് പിടിച്ചെടുത്തത്. വിപണിയിൽ രണ്ടര ലക്ഷത്തോളം വിലവരുന്ന എം.ഡി.എം.എയാണ് പിടികൂടിയത്.
Read Also: ആഡംബര ബൈക്കിൽ എം.ഡി.എം.എ കടത്തിക്കൊണ്ടുവന്ന യുവാക്കൾ കുടുങ്ങി
തുച്ഛമായ വിലയ്ക്ക് ബംഗളൂരുവിൽ നിന്ന് വാങ്ങിയ ശേഷം മില്ലി ഗ്രാമിന് 2500 മുതൽ 3000 രൂപവരെ ഈടാക്കി ചെറുകിട കച്ചവടക്കാർക്ക് വിൽക്കുന്നതാണ് മാഹീന്റെ രീതി. പാന്റിന്റെ പോക്കറ്റിൽ ഒളിപ്പിച്ചാണ് എം.ഡി.എം.എ കടത്തിയത്. ഡാൻസാഫ് ടീമും അഞ്ചാലുംമൂട് പൊലീസുമടങ്ങിയ സംഘമാണ് ഇയാളെ പിടികൂടിയത്.
സിറ്റി പൊലീസ് കമ്മിഷണർക്ക് മാഹീന്റെ നിരന്തര ബംഗളൂരു സന്ദർശനത്തെ സംബന്ധിച്ച് ലഭിച്ച രഹസ്യ വിവരം ലഭിച്ചിരുന്നു. തുടർന്ന് കുറച്ച് ദിവസങ്ങളായി മയക്കുമരുന്ന് വിരുദ്ധ സ്‌പെഷ്യൽ സ്‌ക്വാഡിന്റെ (ഡാൻസാഫ്) നിരീക്ഷണത്തിലായിരുന്നു പ്രതി.
Story Highlights: Police seized the bike of an MDMA trader
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here