Advertisement

Uppum Mulakum: പ്രേക്ഷകരുടെ പ്രിയ പരിപാടികൾ ഫ്‌ളവേഴ്‌സിൽ തിരിച്ചെത്തുന്നു

June 8, 2022
Google News 3 minutes Read
uppum mulakum and star magic comes back

മലയാളി പ്രേക്ഷകർ നെഞ്ചേറ്റിയ ഉപ്പും മുളകും വീണ്ടും വരുന്നു. ഒരിടവേളയ്ക്ക് ശേഷമാണ് ബാലുവും നീലുവും മുടിയനുമെല്ലാം പ്രേക്ഷകരെ ചിരിപ്പിക്കാൻ മിനിസ്‌ക്രീനിലേക്ക് എത്തുന്നത്. ജൂൺ 13 മുതലാണ് സീരിയൽ സംപ്രേഷണം ആരംഭിക്കുന്നത്. ( uppum mulakum and star magic comes back )

നീണ്ട അഞ്ച് വർഷങ്ങളാണ് പ്രേക്ഷകരെ രസിപ്പിച്ച് ഉപ്പും മുളകും അരങ്ങ് വാണത്. ബാലുവും, നീലുവും, മുടിയനും, ലച്ചുവും, ശിവാനിയും, കേശുവും ചേർന്ന് മലയാളി മനസിൽ ചിരിയുടെ രസക്കൂട്ടുകൾ തീർത്തപ്പോൾ മലയാള ടെലിവിഷൻ ചരിത്രത്തിലെ തന്നെ ഹിറ്റ് പരമ്പരകളിൽ ഒന്നായി മാറി ഈ ഹാസ്യ സീരിയൽ. മാത്രമല്ല യൂട്യൂബ് കാഴ്ച്ചക്കാരുടെ കാര്യത്തിലും റെക്കോർഡിട്ട പരമ്പരയാണ് ഫ്‌ളവേഴ്‌സ് ടിവിയിൽ സ്‌പ്രേഷണം ചെയ്യുന്ന ഉപ്പും മുളകും.

Read Also: ‘ഇത് സ്വാഗതാർഹം’; ഉപ്പും മുളകും ശിൽപികളെ അഭിനന്ദിച്ച് മുഖ്യമന്ത്രി

2015 ഡിസംബർ 12നാണ് ഉപ്പും മുളകും പ്രമോ ആദ്യമായി ജനങ്ങൾക്ക് മുന്നിലേക്ക് എത്തുന്നത്. അന്ന് മുതൽ ഇന്ന് വരെ പരമ്പര ജനങ്ങളെ നിരാശരാക്കിയില്ല. സാധാരണ മലയാളി വീടുകളിലെ കഥ പറയുമ്പോഴും പുതുമയാർന്ന അവതരണ ശൈലികൊണ്ടും, സ്‌പോട്ട് കോമഡികൾ കൊണ്ടും പരമ്പര മറ്റ് ഹാസ്യ സീരിയലുകളിൽ നിന്ന് വേറിട്ട് നിന്നു.

Read Also: ഇതാണ് പാറുക്കുട്ടിയുടെ യഥാർത്ഥ ഉപ്പും മുളകും കുടുംബം

സീരിയയലിൽ ബാലുവായി ബിജു സോപാനവും, നീലുവായി നിഷാ സാരം?ഗുമാണ് വേഷമിടുന്നത്. കേശുവായി അൽസാബിത്തും, ശിവയായി ശിവാനിയും, മുടിയനായി വിഷ്ണുവും, ലച്ചുവായി ജൂഹിയും , പാറുക്കുട്ടിയായി അമേയയുമാണ് വേഷമിടുന്നത്.

2016ൽ പരമ്പരയ്ക്ക് സംസ്ഥാന ടെലിവിഷൻ പുരസ്‌കാരം ലഭിച്ചിട്ടുണ്ട്. മികച്ച ഹാസ്യ പരിപാടിക്കുള്ള പുരസ്‌കാരം ഉപ്പും മുളകും സീരിയലിന് ലഭിച്ചപ്പോൾ, മികച്ച ഹാസ്യ താരത്തിനുള്ള പുരസ്‌കാരം പര്‌നപരയിലെ കേന്ദ്രകഥാപാത്രത്തെ അവതരിപ്പിക്കുന്ന ബിജു സോപാനത്തിന് ലഭിച്ചു. പ്രധാന വേഷം കൈകാര്യം ചെയ്യുന്ന നിഷ സാരംഗിന് ഹാസ്യാഭിനേത്രിക്കുള്ള പ്രത്യേക ജ്യൂറി പരാമർശം ലഭിച്ചിരുന്നു.

ഉപ്പും മുളകും മാത്രമല്ല, പ്രേക്ഷകരെ ചിരിപ്പിക്കാനായി സ്റ്റാർ മാജിക്കും തിരികെ വരികയാണ്.

Story Highlights: uppum mulakum and star magic comes back , flowers tv , flowers

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here