Advertisement

ദുബായിൽ വീട് വാടകയ്ക്ക് എടുക്കുന്നതിന് മുൻപ് ഈ 7 നിയമങ്ങൾ അറിയുക

June 10, 2022
Google News 2 minutes Read
dubai house rent law

ദുബായിൽ പുതുതായി എത്തുന്ന ഏതൊരു വ്യക്തിയുടേയും ആശങ്ക താമസ സ്ഥലത്തെ കുറിച്ചായിരിക്കും. എവിടെ താമസിക്കും, വീട്ട് വാടക, കരാർ തുടങ്ങി ഒരായിരം സംശയങ്ങളും ഉള്ളിലുണ്ടാകും. എന്നാൽ ദുബായിൽ താമസ സ്ഥലം വാടകയ്ക്ക് എടുക്കുന്നതുമായി ബന്ധപ്പെട്ട് നിങ്ങൾ അറിഞ്ഞിരിക്കേണ്ട ചില നിയമങ്ങളുണ്ട്. അത് അറിയുകയാണ് പ്രധാനം. ( dubai house rent law )

  1. വാടക കൂട്ടുന്നത് 90 ദിവസം മുൻപേ അറിയിക്കണം

താമസിക്കുന്ന സ്ഥലത്തെ വാടക പെട്ടെന്നൊരു സുപ്രഭാതത്തിൽ കൂട്ടാൻ ഉടമയ്ക്ക് അധികാരമില്ല. വാടകക്കാരനെ 90 ദിവസം മുൻപേ ഇക്കാര്യം അറിയിക്കണമെന്നത് ദുബായിലെ നിയമമാണ്.

2. നിശ്ചിത പരിധി

ഒരു നിശ്ചിത പരിധിയിൽ കൂടുതൽ വാടക കൂട്ടാൻ വീട്ടുടമയ്ക്ക് സാധിക്കില്ല. നിങ്ങൾ താമസിക്കുന്ന പ്രദേശത്ത് ശരാശരി ഈടാക്കുന്ന വാടകയ്ക്ക് അനുസൃതമായി മാത്രമേ വീട്ടുവാടക കൂട്ടാൻ സാധിക്കുകയുള്ളു.

3. വൈദ്യുതി, വെള്ളം

വാടക നൽകാത്തതിന്റെ പേരിൽ നിങ്ങൾ താമസിക്കുന്നയിടത്തെ വൈദ്യുതിയോ, വെള്ളമോ വിച്ഛേദിക്കാൻ ഉടമസ്ഥന് അവകാശമില്ല. ഇത് ലംഘിച്ചാൽ വാടകക്കാരന് പരാതി നൽകാൻ സാധിക്കും.

4. വീട് ഒഴിയാൻ 12 മാസം മുൻപ് നോട്ടിസ് നൽകണം

നിങ്ങൾ വാടകയ്ക്ക് താമസിക്കുന്ന വീട്ടിൽ നിന്ന് നിങ്ങളെ പെട്ടെന്ന് ഇറക്കി വിടാൻ ഉടമയ്ക്ക് അധികാരമില്ല. 12 മാസത്തെ മുൻകൂർ നോട്ടിസ് നൽകിയ ശേഷം മാത്രമേ നിങ്ങളെ വീട്ടിൽ നിന്ന് ഇറക്കിവിടാൻ സാധിക്കുകയുള്ളു.

Read Also: കളിക്കളത്തിൽ മാത്രമല്ല സോഷ്യൽ മീഡിയയിലും താരം; ഇൻസ്റ്റഗ്രാമിലും റെക്കോർഡുകൾ തകർത്ത് വിരാട്…

എന്നാൽ 30 ദിവസത്തെ നോട്ടിസ് നൽകിയിട്ടും നിങ്ങൾ വാടക നൽകാതിരിക്കുക, വീട്ടിൽ നിയമവിരുദ്ധ പ്രവർത്തനങ്ങൾ ചെയ്യുക എന്നിവ കാരണം നിങ്ങളെ വീട്ടിൽ നിന്ന് മുൻകൂർ നോട്ടിസ് നൽകാതെ തന്നെ ഇറക്കിവിടാൻ സാധിക്കും.

5. ഇജാരിയുടം വാടക കരാറും ഒന്നല്ല

നിങ്ങളുടെ കൈവശം ഉള്ള ഇജാരിയല്ല വാടക കരാർ. പലപ്പോഴും ഇത് ഒന്നായി കണക്കാക്കപ്പെടാറുണ്ട്. ഉടമയും വാടകക്കാരനും സംയുക്തമായി ഒപ്പ് വച്ചിട്ടുള്ള കരാറാണ് വാടക കരാർ. ഈ കരാർ ദുബായ് ലാൻഡ് ഡിപ്പാർട്ട്‌മെന്റിൽ രജസ്റ്റിൽ ചെയ്യുന്ന പ്രക്രിയയാണ് ഇജാരി. രജിസ്‌ട്രേഷന് വേണ്ടിയുള്ള തുക വാടകക്കാരൻ തന്നെ അടയ്ക്കണം.

6. ഉടമയുമായി വഴക്കുണ്ടായാൽ

വീട്ടുടമയുമായി വഴക്കുണ്ടായാൽ റെന്റൽ ഡിസ്പ്യൂട്ട് സെറ്റിൽമെന്റ് സെന്ററിൽ പരാതി ഫയൽ ചെയ്യാവുന്നതാണ്.

7. അഡ്വാൻസ് നൽകേണ്ട

പലപ്പോഴും വീട് വാടകയ്ക്ക് എടുക്കുന്നതിന് മുൻപ് അഡ്വാൻസ് തുക നൽകാൻ ഉടമകൾ ആവശ്യപ്പെടാറുണ്ട്. എന്നാൽ ഇത് നൽകുന്നത് ദുബായിൽ നിയമവിരുദ്ധണാണ്.

Story Highlights: dubai house rent law

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here